- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പിന്റെ തലേദിവസം തൃണമൂൽ സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മുകുത് മാണി അധികാരിയുടെ ഭാര്യ സ്വാസ്ഥിക മഹേശ്വരിയാണ് ശനിയാഴ്ച ബിജെപി യിലേക്ക് ചേർന്നത്. ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് സ്വാസ്ഥിക ഭർത്താവിന്റെ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ചേർന്നത്.
ബിജെപി നേതാവ് മിഥുൻ ചക്രവർത്തിയുടെ സാന്നിധ്യത്തിൽ റാണാഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്വാസ്ഥിക പാർട്ടി അംഗത്വമെടുത്തത്.മുകുത് മാണി അധികാരിക്ക് വോട്ട് നൽകുന്നവർ എന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് റാലിയിൽ സ്വാസ്ഥിക പറഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസ്സങ്ങൾക്കുള്ളിൽ മുകുത് അധികാരിയിൽ നിന്ന് അതിക്രമം നേരിടേണ്ടിവന്നുവെന്ന് സ്വാസ്ഥിക ആരോപണമുന്നയിച്ചിരുന്നു.
2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, റാണാഘട്ട് ലോക്‌സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന റാണാഘട്ട് -ദക്ഷിണിൽനിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്നു മുകുത് മണി അധികാരി. ബിജെപി എംഎൽഎ ആയിരിക്കെ തൃണമൂൽ കോൺഗ്രസ് മുകുതിനെ സ്ഥാനാനാർത്ഥിയായി പ്രഖ്യപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് നിയമസഭാ അംഗത്വം ഉപേക്ഷിച്ച് മുകുത് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തിങ്കളാഴ്ചയാണ് റാണാഘട്ടിൽ വോട്ടെടുപ്പ്.