- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഭവ് കുമാർ കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരൻ: സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് തന്നെ അക്രമിച്ച ബിഭവ് കുമാർ അരവിന്ദ് കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്ന് എ.എ.പി രാജ്യസഭാ എംപി സ്വാതി മലിവാൾ. മന്ത്രിമാർക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്നതെന്നും സ്വാതി ആരോപിച്ചു. തനിക്കെതിരേ നടന്ന അത്രിക്രമത്തിൽ പാർട്ടി പ്രവർത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ സർക്കാർ മന്ദിരത്തിലാണ് താമസം. മന്ത്രിമാർക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്നതെന്നും സ്വാതി ചൂണ്ടിക്കാട്ടി. എ.എ.പിക്ക് ബിഭവിനെ പേടിയാണ്. നേരത്തേയും അയാൾക്കെതിരേ സമാന രൂപത്തിലുള്ള അതിക്രമ പരാതിയുണ്ടായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു. വിവാദത്തിന് ശേഷം ടൈംസ് നൗ വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാതി.
അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ബിഭവിന് വേണ്ടി പോരാടുകയാണ്. ഇതേ പോരാട്ട വീര്യം മനീഷ് സിസോദിയയുടെ കാര്യത്തിലുണ്ടായില്ല. മനീഷ് സിസോദിയ ഇവിടെയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും സ്വാതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സംഭവത്തിന് ശേഷം ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ടുകയാണ്. ഏഴുന്നേൽക്കുമ്പോൾ അസുഖ ബാധിതയെപോലെ തോന്നുന്നു. വലിയ ട്രോമയിലാണ് താനെന്നും സ്വാതി വ്യക്തമാക്കി.
ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്സണായിരിക്കുമ്പോൽ 170000 കേസുകളെങ്കിലും കൈകാര്യം ചെയ്തിട്ടുണ്ടാവും. ആയിരത്തോളം അതിജീവിതകളെ കാണാനായി. അവർ അന്ന് അനുഭവിച്ച് സമാന അവസ്ഥയിലൂടെയാണ് താനിപ്പോൾ കടന്നുപോവുന്നതെന്നും സ്വാതി പറഞ്ഞു.
2006-ൽ പൂർത്തിയാക്കിയ എൻജിനിയറിങ് ഉപേക്ഷിച്ചാണ് കെജ്രിവാളിനൊപ്പം ജനങ്ങളെ സേവിക്കാനിറങ്ങിയത്. പക്ഷെ ഇന്ന് ജനങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ് പാർട്ടിക്ക് ഇല്ലാതെ പോയെന്നും സ്വാതി പറഞ്ഞു.