- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ല', വൈകാരിക സന്ദേശവുമായി കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യ കാലാവധി അവസാനിക്കുന്നതോടെ ജയിലിലേക്ക് മടങ്ങാൻ ഒരുങ്ങവെ വൈകാരിക സന്ദേശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങും. എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാർ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങൾക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. തന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. തന്റെ ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കെജ്‌രിവാൾ പറഞ്ഞു.
തന്റെ രാജ്യത്തെ 'രക്ഷിക്കാൻ' ജയിലിൽ പോകുന്നതിൽ അഭിമാനമുണ്ടെന്ന് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഞാൻ ഭഗത് സിംഗിന്റെ അനുയായിയാണ്. രാജ്യത്തെ രക്ഷിക്കാൻ 100 തവണ ജയിലിൽ പോകേണ്ടി വന്നാൽ ഞാൻ പോകാം എന്നായിരുന്നു സന്ദേശം.
ജൂൺ 4 ന് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ ബിജെപി 200ൽ താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഇന്ത്യ മുന്നണി 300 സീറ്റുകൾ കടക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.
കെജ്രിവാൾ ചെയ്യുന്ന ജോലി മോദിക്ക് ചെയ്യാൻ കഴിയാത്തതിനാലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 'പഞ്ചാബിലെയും ഡൽഹിയിലെയും ജനങ്ങൾക്ക് ഞാൻ വൈദ്യുതി സൗജന്യമാക്കി. ഞങ്ങൾ നല്ല ആശുപത്രികൾ, മൊഹല്ല ക്ലിനിക്കുകൾ, ഞങ്ങൾ ചെയ്ത എല്ലാ പ്രവർത്തനങ്ങളും നിർമ്മിക്കുന്നു, പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ അവർ കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം ആരോപിച്ചു.
ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ ഒന്ന് വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ ജൂൺ രണ്ടിന് തീഹാർ ജയിലിലേക്ക് മടങ്ങണം. മാക്സ് ആശുപത്രിയിലെ മെഡിക്കൽ സംഘം ഇതിനകം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. തുടർ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.