- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ തിരഞ്ഞടുപ്പിൽ ജയിച്ചവർക്കെല്ലാം മാറ്റ് കൂടുമ്പോൾ
ന്യൂഡൽഹി: 240 സീറ്റുകളുമായി ബിജെപി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. ഇതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എങ്കിലും ബിജെപി മുന്നണിക്ക് മതിയായ ഭൂരിപക്ഷം ഉണ്ട്. എൻഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. എൻഡി സഖ്യത്തിന് 292 സീറ്റുണ്ട്. ഇതിനൊപ്പം മറ്റുള്ളവരുടെ ഗണത്തിൽ 18 പേരും.
രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റുവിനു ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേൽക്കുന്ന പ്രധാനമന്ത്രിയാകും മോദി. മറ്റുള്ളവരുടെ ഗണത്തിൽ 18 പേർ ജയിച്ചു. ഇവരുടെ പിന്തുണയ്ക്കും എൻഡിഎ ശ്രമിക്കും. ഏകകക്ഷി ഭരണം ഇല്ലാതായതോടെ ഒരു സീറ്റിൽ ജയിച്ചവർക്ക് പോലും പ്രാധാന്യം കൂടുകയാണ്. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30നു ചേരുന്നുണ്ട്. അടുത്ത മന്ത്രിസഭയുടെ 100 ദിവസത്തെ പരിപാടികൾ സംബന്ധിച്ച് ആലോചനയുണ്ടാകുമെന്നാണു സൂചന. അതിന് ശേഷം എൻഡിഎ യോഗം ചേരും.
ടിഡിപി: 16, ജെഡിയു: 12. ഈ കക്ഷികളുടെ നിലപാടാണ് സർക്കാർ രൂപീകരണത്തിൽ നിർണായകമാവുക. ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തി. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാസഖ്യം യോഗം ചേരും.
ഒഡീഷയിൽ ബിജെഡിയുടെ നവീൻ പട്‌നായിക് മന്ത്രിസഭയെ കടപുഴക്കി അധികാരത്തിലെത്തിയത് ബിജെപിക്ക് ആവേശമായി. മറ്റുള്ളവരുടെ പട്ടികയിലുള്ള നോർത്ത് ഈസ്റ്റ് പാർട്ടികളുടെ പിന്തുണ ബിജെപി തേടിയേക്കും. പഞ്ചാബിൽ നിന്നുള്ള ആകാലിദള്ളിനേയും വീണ്ടും എൻഡിഎയിൽ എത്തിക്കാനും ശ്രമമുണ്ട്.
ആകെ 543
എൻഡിഎ സഖ്യം-292
ബിജെപി: 240
ടിഡിപി: 16
ജനതാദ്ൾ(യു):12
ശിവസേന: 7
എൽജെപി: 5
ജനതാദൾ (എസ്): 2
ആർഎൽഡി: 2
ജനസേന പാർട്ടി: 2
എൻസിപി: 1
എച്ച്എഎംഎസ്: 1
എജെഎസ്‌യു: 1
യുപിപിഎൽ: 1
എജിപി: 1
അപ്നദൾ: 1
ഇന്ത്യാസഖ്യം -233
കോൺഗ്രസ്: 99
സമാജ്വാദി പാർട്ടി: 37
തൃണമൂൽ കോൺഗ്രസ്: 29
ഡിഎംകെ: 22
ശിവസേന (ഉദ്ധവ്): 9
എൻസിപി (ശരദ് പവാർ): 7
സിപിഎം: 4
എഎപി: 3
ആർജെഡി: 4
മുസ്‌ലിംലീഗ്: 3
ജെഎംഎം: 3
സിപിഐ: 2
നാഷനൽ കോൺഫറൻസ്: 2
വിസികെ: 2
സിപിഐ (എംഎൽ): 2
കേരള കോൺഗ്രസ് : 1
ആർഎസ്‌പി: 1
ഭാരതീയ ആദിവാസി പാർട്ടി: 1
ആർഎൽടിപി: 1
എംഡിഎംകെ: 1
മറ്റുള്ളവർ:18
വൈഎസ്ആർ കോൺഗ്രസ്: 4
വിഒടിപിപി (മേഘാലയ): 1
എഎസ്‌പികെആർ: 1
എഐഎം ഐഎം: 1
ബിജെഡി: 1
സോറം പീപ്പിൾസ് മൂവ്‌മെന്റ്: 1
എസ്‌കെഎം: 1
അകാലിദൾ: 1
സ്വതന്ത്രർ: 7