ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട് നടക്കാനിരിക്കെ ബിജെപിയിൽനിന്ന് 36 പേരും സഖ്യകക്ഷികളിൽനിന്ന് 12 പേരുമടക്കം 48 പേരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതെന്ന് സൂചന. രണ്ടാം മോദി സർക്കാരിലെ ബിജെപിയുടെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും.

സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.

മൂന്നാം എൻ.ഡി.എ. സർക്കാരിൽ മന്ത്രിമാരാവാൻ സാധ്യതയുള്ളവർക്ക് നരേന്ദ്ര മോദിയുടെ വസതിയിൽ നടത്തിയ ചായസത്കാരം അവസാനിച്ചു. കേരളത്തിൽനിന്ന് സുരേഷ് ഗോപി വൈകി പുറപ്പെട്ടത് കാരണം അദ്ദേഹത്തിന് മോദിയുടെ ചായസത്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

16 എംപിമാരുള്ള ടിഡിപിയിൽ നിന്നും 12 എംപിമാരുള്ള ജെഡിയുവിൽ നിന്നും രണ്ട് പേർ വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് എട്ട് പാർട്ടികളിൽ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും.
എൽ.ജെ.പിയിൽനിന്ന് ചിരാഗ് പസ്വാൻ, ഷിന്ദേ ശിവസേനയിൽനിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവിൽനിന്ന് ചന്ദ്രശേഖർ ചൗധരി, ആർ.എൽ.ഡിയിൽനിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാൻ അവാം മോർച്ചയിൽനിന്ന് ജിതൻ റാം മാഞ്ചി, റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാം ദാസ് അതാവ്ലെ, അപ്നാദളിൽനിന്ന് അനുപ്രിയ പട്ടേൽ എന്നിവർ മന്ത്രിമാരാവും. ആന്ധ്രയിൽനിന്നുള്ള പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസൽക്കാരത്തിലേക്ക് മന്ത്രിമാരായി നിശ്ചയിച്ചവരെ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചിരുന്നു. കേരളത്തിൽനിന്ന് മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിക്ക് മോദിയുടെ വിളിയെത്തി. സത്യപ്രതിജ്ഞാ ചടങ്ങിനെത്താനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. 'മോദി പറഞ്ഞു, ഞാൻ അനുസരിക്കുന്നു മറ്റൊന്നുമറിയില്ല', ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മകനും ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തുക.

ബിജെപിയിൽ നിന്ന് മന്ത്രിമാരാകുമെന്ന് സൂചനയുള്ളവർ ഇവരാണ്
രാജ്‌നാഥ് സിങ്
അമിത് ഷാ
നിതിൻ ഗഡ്കരി
ശിവരാജ് സിങ് ചൗഹാൻ
അർജുൻ റാം മേഘ്വാൾ
സർബാനന്ദ സോനോവാൾ
പ്രഹ്ലാദ് ജോഷി
ജ്യോതിരാദിത്യ സിന്ധ്യ
മനോഹർലാൽ ഖട്ടർ
മൻസൂഖ് മാണ്ഡവ്യ
അശ്വിനി വൈഷ്ണവ്
പീയുഷ് ഗോയൽ
എസ്. ജയശങ്കർ
കിരൺ റിജിജു
രക്ഷാ ഖഡ്‌സെ
കമൽജീത് ഷെറാവത്ത്
റാവു ഇന്ദർജീത്ത് സിങ്
ഗിരിരാജ് സിങ്
ബണ്ടി സഞ്ജയ്
സുരേഷ് ഗോപി
ജി. കിഷൻ റെഡ്ഡി
ശോഭ കരന്തലജെ
ഹർഷ മൽഹോത്ര
എൽ മുരുകൻ
അജയ് താംത
ഹർദീപ് സിങ് പുരി
ഭഗീരഥ് ചൗധരി
രവ്നീത് സിങ് ബിട്ടു
ബി.എൽ. വർമ
ജിതിൻ പ്രസാദ
പങ്കജ് ചൗധരി
സി.ആർ. പാട്ടീൽ

സഖ്യകക്ഷികളിൽനിന്ന് ക്ഷണം ലഭിച്ചവർ
എച്ച്.ഡി കുമാരസ്വാമി (ജെ.ഡി.എസ്)
ചിരാഗ് പാസ്വാൻ (എൽ.ജെ.പി)
രാംദാസ് അത്താവലെ (റിപബ്ലിക്കൻ പാർട്ടി)
ജിതിൻ റാം മാഞ്ജി (ഹിന്ദുസ്ഥാൻ അവാം മോർച്ച)
പ്രതാപ് റാവു ജാദവ് (ശിവസേന)
ചന്ദ്രശേഖർ പെമ്മസാനി (ടി.ഡിപി)
രാംമോഹൻ നായ്ഡു കിഞ്ജാരപ്പു (ടി.ഡി.പി)
രാംനാഥ് ഠാക്കൂർ (ജെ.ഡു.യു)
ലാലൻ സിങ് (ജെ.ഡി.യു)
ചന്ദ്രശേഖർ ചൗധരി (എ.ജെ.എസ്.യു)
ജയന്ത് ചൗധരി (ആർഎൽഡി)
അനുപ്രിയ പട്ടേൽ (അപ്നാദൾ)