- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച
അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ പവൻ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തന്റെ മന്ത്രിസഭയിൽ പ്രധാനപ്പെട്ട സ്ഥാനം തന്നെ പവൻ കല്യാണ് നൽകുമെന്ന് ചന്ദ്രബാബു നായിഡു നേരത്തെ ഉറപ്പ് നൽകിയിരുന്നു.
നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിച്ചേരും.
നായിഡുവിന്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷും ജനസേന നേതാവ് എൻ. മനോഹറും സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങളും പാർട്ടി ആവശ്യപ്പെടുന്നു. രണ്ടു മന്ത്രി സ്ഥാനമാണ് ബിജെപി ആവശ്യപ്പെടുന്നത്. 175 അംഗ സഭയിൽ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില.
ആന്ധ്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൻ.ഡി.എ സഖ്യം സ്വന്തമാക്കിയത്. 175 അംഗ സഭയിൽ ടിഡിപി 135, ജനസേന 21, ബിജെപി 8 എന്നിങ്ങനെയാണ് കകക്ഷിനില.. എട്ട് സീറ്റുകൾ ബിജെപിയും സ്വന്തമാക്കിയതോടെ 175 അംഗ നിയമസഭയിലെ 164 സീറ്റുകളും എൻ.ഡി.എ നേടിയിരുന്നു.
ബുധനാഴ്ചയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത്. 1995-ലാണ് നായിഡു ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2004 വരെ സ്ഥാനത്ത് തുടർന്നു. 2014-ലും അദ്ദേഹം മുഖ്യമന്ത്രിയായി. ഇന്ന് ടിഡിപി നിയമസഭാകക്ഷിയോഗം ചേർന്ന് നേതാവിനെ തിരഞ്ഞെടുക്കും.
അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തെലുഗുദേശം പാർട്ടി വീണ്ടും ആന്ധ്രയുടെ അമരത്തേക്കെത്തുന്നത്. അമരാവതിയെ തലസ്ഥാന നഗരമാക്കുകയെന്ന വെല്ലുവിളിയാണ് ചന്ദ്രബാബുവിനെ ആദ്യം കാത്തിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ആദ്യം അമരാവതിയില് നടത്താൻ നിശ്ചയിച്ചെങ്കിലും പിന്നീട് പലവിധ കാരണങ്ങളാൽ ഗന്നാവാരം വിമാനത്താവളത്തിനടുത്തുള്ള കേസറപ്പള്ളി ഐടി പാർക്കിലേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രിയെ കൂടാതെ പരമാവധി 25മന്ത്രിമാർ മതിയെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാട്. 175അംഗങ്ങളുള്ള നിയമസഭയില് 135പേരും ടിഡിപിക്കാരാണ്. എട്ട് അംഗങ്ങളുള്ള ബിജെപി രണ്ടുമന്ത്രിസ്ഥാനം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിന്റെ റോൾ എന്തായിരിക്കും എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. ലോകേഷ് വ്യവസായനഗരവികസന മന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.