- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തുടങ്ങിയവരും ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഒഡീഷയിൽ അധികാരം പിടിച്ചത്. നാല് തവണ എംഎൽഎ ആയ ഗോത്ര വിഭാഗം നേതാവാണ് മുഖ്യമന്ത്രിയായ മോഹൻ ചരൺ മാജി. ആറ് തവണ എംഎൽഎ ആയിരുന്ന ഉപമുഖ്യമന്ത്രി കെ വി സിങ് ദേവ് രാജ കുടുംബാഗം കൂടിയാണ്. ഒഡീഷയിലെ ആദ്യ വനിത ഉപമുഖ്യമന്ത്രിയാണ് പ്രവതി പരിദ.
കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ് ആയിരുന്ന മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദിവാസി മുഖമാണ്. 147 അംഗ നിയമസഭയിൽ 78 സീറ്റാണ് ബിജെപി നേടിയത്. ബിജെഡി 51 സീറ്റ് നേടി. ചർച്ചകൾക്കൊടുവിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഒഡീഷ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായാണു മാജിയെ തിരഞ്ഞെടുത്തതെന്നു കേന്ദ്ര നിരീക്ഷകരായി എത്തിയ രാജ്‌നാഥ് സിങ്ങും ഭൂപേന്ദർ യാദവും പറഞ്ഞു.