- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് യന്ത്രം പരിശോധിക്കാൻ ബിജെപി സ്ഥാനാർത്ഥി കെട്ടിവച്ചത് 18.90 ലക്ഷം
അഹമ്മദ്‌നഗർ: മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടതിന് പിന്നാലെ വോട്ടിങ് യന്ത്രം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി. എൻസിപി (എസ്‌പി) വിഭാഗം സ്ഥാനാർത്ഥി നിലേഷ് ലങ്കയോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സുജയ് വിഖേ പാട്ടിൽ ഇവി എം പരിശോധിക്കാൻ അടച്ചത് 18.9 ലക്ഷം രൂപയാണ്. 40 ഇവിഎമ്മുകളുടെ പരിശോധന നടത്തുന്നതിനായാണ് ഇത്. വോട്ടിങ് മെഷിന്റെ മൈക്രോ കൺട്രോളർ പരിശോധിക്കാനാണ് സുജയ് വിഖേ പാട്ടിൽ വൻതുക കെട്ടിവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് സുജയ് വിഖേ പാട്ടീൽ പരാജയപ്പെട്ടത്.
പാർനെർ, ശ്രീഗൊണ്ട നിയമസഭാ മണ്ഡലങ്ങളിൽ 10 വീതവും ഷെവ്ഗാവ്, രഹുരി, അഹമ്മദ്‌നഗർ സിറ്റി, കർജാത് ജാംഖേഡ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് വീതവും വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കണമെന്നാണു വിഖേ പാട്ടീലിന്റെ ആവശ്യം. ഈ 40 പോളിങ് സ്റ്റേഷനുകളും തിരഞ്ഞെടുത്തിരിക്കുന്നതു സമഗ്രമായ വിശകലനത്തിനും പാർട്ടി പ്രവർത്തകരിൽനിന്നുള്ള അഭിപ്രായങ്ങൾ കേട്ടശേഷവുമാണെന്നു വിഖേ പാട്ടീൽ പറഞ്ഞു.
രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടിങ് യന്ത്രത്തിലെ അഞ്ചു ശതമാനം മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കാമെന്ന് ഏപ്രിൽ 26ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 28,929 വോട്ടുകൾക്കു പരാജയപ്പെട്ട വിഖേ പാട്ടീൽ ഫലപ്രഖ്യാപനം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് അപേക്ഷിച്ചിരുന്നു. ഒരു വോട്ടിങ് യന്ത്രത്തിന് 40,000 രൂപയും 18% ജിഎസ്ടിയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലെ 40 ഇവിഎമ്മുകളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്ന ആവശ്യം പാട്ടീൽ നേരത്തെ ഉന്നയിച്ചിരുന്നു. ഈ പോളിങ് സ്റ്റേഷനുകളിൽ എൻസിപി ശരദ് പക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി ഏകപക്ഷീയ വോട്ടിങ് നടന്നെന്ന് വിഖേ പാട്ടീലിന്റെ ആക്ഷേപം. അഹമ്മദ്‌നഗറിലെ പാർണർ, ശ്രീഗൊണ്ട അസംബ്ലി മണ്ഡലങ്ങളിലെ 10 ഇവിഎമ്മുകളും ശിവ്ഗാവ്, രാഹുരി, അഹമ്മദ്‌നഗർ സിറ്റി, കർജാത് ജാംഖെദ് എന്നിവിടങ്ങളിലെ അഞ്ച് വീതം ഇവിഎമ്മുകൾ പരിശോധിക്കണമെന്നാണ് സുജയ് വിഖേ പാട്ടീലിന്റെ ആവശ്യം.
ആകസ്മികമായല്ല ഈ പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നും കൃത്യമായ വിശകലനത്തിനും പ്രവർത്തകരിൽ നിന്നുള്ള പ്രതികരണത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് സുജയ് വിഖേ പാട്ടീൽ വിശദമാക്കുന്നത്. ഏപ്രിൽ 26ന് സുപ്രീം കോടതി ഇവി എം സംബന്ധിച്ച് ഇറക്കിയ ഉത്തരവ് അനുസരിച്ച് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തുന്ന സ്ഥാനാർത്ഥികൾക്ക് ഇവി എം മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കാനാവും. ഇവിഎമ്മുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള 5 ശതമാനം മൈക്രോ കൺട്രോളർ ചിപ്പുകളാണ് ഇത്തരത്തിൽ പരിശോധിക്കാനാവുക. 28929 വോട്ടുകൾക്കാണ് സുജയ് വിഖേ പാട്ടീൽ അഹമ്മദ്‌നഗറിൽ പരാജയപ്പെട്ടത്.
ഓരോ ഇവി എം പരിശോധിക്കാൻ 40000രൂപയും 18 ശതമാനം ജിഎസ്ടിയമാണ് ഈടാക്കുന്നത്. ഇവിഎമ്മിൽ തിരിമറി നടക്കുമെന്നാണ് ബിജെപി സ്ഥാനാർത്ഥി വിശദമാക്കുന്നതെന്നും പരാജയം അംഗീകരിക്കണമെന്നുമാണ് അഹമ്മദ്‌നഗർ എംപി നിലേഷ ലങ്ക പ്രതികരിക്കുന്നത്.