- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് അധീർ രഞ്ജൻ ചൗധരി
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീർ രഞ്ജൻ ചൗധരി രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേർന്ന പിസിസി യോഗത്തിന് ശേഷമാണ് അധീർ രാജി പ്രഖ്യാപിച്ചത്. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം വ്യക്തമല്ല.
അധീറിന്റെ രാജി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുകയാണെങ്കിൽ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഇഷാ ഖാൻ ചൗധരി എത്തുമെന്നാണ് വിവരം. ബംഗാളിലെ കോൺഗ്രസിന്റെ ഏക ലോക്സഭാ അംഗമാണ് ഇഷാ ഖാൻ ചൗധരി. എന്നാൽ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായുള്ള എതിർപ്പ് അധിർ രഞ്ജൻ ചൗധരി പരസ്യമാക്കി. ഖർഗെ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ആയതിനുശേഷം ബംഗാളിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. പുതിയ മുഴുവൻ സമയ പ്രസിഡന്റിനെ നിയമിക്കുമ്പോൾ അതേക്കുറിച്ച് മനസിലാകുമെന്നും ചൗധരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ ഇന്ത്യാ സഖ്യത്തിൽ ചേർക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ ചൗധരിയും ഖർഗെയുമായി ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസ് എംപി പി.ചിദംബരവുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൗധരിയുടെ രാജി.
മുർഷിദാബാദ് ജില്ലയിലെ ബഹാരാംപുർ മണ്ഡലത്തിൽനിന്ന് 5 തവണ എംപിയായ ചൗധരി ഇത്തവണ തൃണമൂലിനായി മത്സരിച്ച ക്രിക്കറ്റ് താരം യൂസഫ് പഠാനോട് പരാജയപ്പെട്ടിരുന്നു.
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അധീർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ഇതിന്റെ പേരിൽ ഇടഞ്ഞിരുന്നു. രാജി പ്രഖ്യാപനത്തിന് ശേഷമുള്ള പ്രതികരണത്തിലും അധീർ ഖാർഗെയെ ലക്ഷ്യംവെച്ചു.
ഇതിനിടെ രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം കഴിഞ്ഞ ദിവസം മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. മമതയുടെ കടുത്ത വിമർശകനായ അധീർ ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതൽ മുൻഗണന നൽകിയിരുന്നത്.