ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ മനസ്സറിയാനുള്ള സർവേകൾക്ക് തുടക്കമായി. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം പുറത്തുവന്നപ്പോൾ, പഞ്ചാബിൽ ആം ആദ്മി പാർട്ടിയും, കോൺഗ്രസും 5 സീറ്റുകൾ വീതം നേടുമെന്നാണ് പറയുന്നത്. 13 ലോക്‌സഭാ സീറ്റിൽ ബിജെപി രണ്ടു സീറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ ലോക്‌സഭാ സീറ്റുകളിലെയും 35,801 പേരെ സർവ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം, 2023 ഡിസംബർ 15 നും ജനുവരി 28 നും മധ്യേയാണ് സർവേ നടത്തിയത്. അതുകൊണ്ട് തന്നെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കണക്കിലെടുത്തിട്ടില്ല.

ജനുവരി 24 ന് പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ എഎപി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്നും പറഞ്ഞു. സമാനരീതിയിൽ, പഞ്ചാബിൽ കോൺഗ്രസും എഎപിയുമായി സഖ്യത്തിന് താൽപ്പര്യപ്പെടുന്നില്ല.

മൂഡ് ഓഫ് ദി നേഷൻ സർവേ പ്രകാരം, എഎപിയുടെ വോട്ടുവിഹിതം: 27%, കോൺഗ്രസ് 38%, ബിജെപി -17%, ശിരോമണി അകാലിദൾ-14 %, മറ്റുള്ളവർ-4%

വോട്ടുവിഹിതം കണക്കിലെടുത്തുള്ള സീറ്റ് നില

എഎപി-5

കോൺഗ്രസ്-5

ബിജെപി-2

ശിരോമണി അകാലിദൾ-1