- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ അപകടങ്ങൾ കൂടുന്നത് മോദി സർക്കാരിന്റെ പിടിപ്പുകേടെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ, കാഞ്ചൻജംഗ എക്സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ, 15 പേർ മരിച്ച സംഭവത്തിൽ, കുടുംബങ്ങളെ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുമെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധ്യമായ എല്ലാ ദുരിതാശ്വാസ സഹായവും കോൺഗ്രസ് പ്രവർത്തകർ എത്തിക്കണമെന്നും രാഹുൽ അഭ്യർത്ഥിച്ചു. രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിക്കുന്നത് മോദി സർക്കാരിന്റെ പിടിപ്പുകേട് മൂലമെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ട്രെയിനപകടങ്ങൾ വർധിച്ചു. മോദി സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.
'പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടം അതീവ ദുഃഖകരമാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള സഹകരണങ്ങൾക്കും കോൺഗ്രസ് പ്രവർത്തകരും പൂർണ പിന്തുണ ആവശ്യപ്പെടുകയാണ്. ഇരയായവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകണം.'- രാഹുൽ കുറിച്ചു