- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക് കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴി; അക്കാര്യത്തിൽ ഇന്ന് തീർപ്പായി; നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് കൂടി സുപ്രീം കോടതി വിധിയോടെ പുറത്തുവന്നെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക് കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴിയാണെന്ന് രാഹുൽ ഗാന്ധി. ' നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് കൂടി പുറത്തുവന്നിരിക്കുകയാണ്. കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴിയാക്കി ബിജെപി ഇലക്ടറൽ ബോണ്ടിനെ മാറ്റിയിരുന്നു. ഇന്ന് അക്കാര്യത്തിൽ തീർപ്പായി', രാഹുൽ എക്‌സിൽ കുറിച്ചു.
नरेंद्र मोदी की भ्रष्ट नीतियों का एक और सबूत आपके सामने है।
- Rahul Gandhi (@RahulGandhi) February 15, 2024
भाजपा ने इलेक्टोरल बॉण्ड को रिश्वत और कमीशन लेने का माध्यम बना दिया था।
आज इस बात पर मुहर लग गई है।
ഇലക്ടറൽ ബോണ്ട് നിർത്തലാക്കണമെന്ന സുപ്രീം കോടതി വിധി നോട്ടിന് മേൽ വോട്ടിനുള്ള അധികാരം പുനഃ സ്ഥാപിച്ചെന്ന് ജയ്‌റാം രമേശ് നേരത്തെ പറഞ്ഞിരുന്നു.
ഇലക്ടറൽ ബോണ്ട് സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ