- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി തോൽക്കുമ്പോൾ വിദേശത്തേക്ക് മുങ്ങുന്നുവെന്ന പഴി കേൾക്കാൻ കഴിയില്ല; രാഹുൽ ഗാന്ധിയുടെ തെക്ക്-കിഴക്കനേഷ്യൻ പര്യടനം റദ്ദാക്കി; പാർലമെന്റിൽ ഖാർഗെയ്ക്ക് കരുത്തുപകരാൻ രാഹുൽ ഉണ്ടാകണമെന്ന് പാർട്ടി നേതാക്കൾ; തിരഞ്ഞെടുപ്പ് തോൽവിയിൽ പോസ്റ്റ്‌മോർട്ടം തുടരുന്നു
ടെ ഒരാഴ്ച നീണ്ട തെക്ക്-കിഴക്കനേഷ്യൻ രാജ്യ പര്യടനം റദ്ദാക്കി. മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തോൽവിയാണ് ഇതിന് കാരണമെന്നാണ് അണിയറ സംസാരം.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് വളരെ മുമ്പേ നിശ്ചയിച്ചതായിരുന്നു പര്യടനം. ബ്രൂണെ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് വെള്ളിയാഴ്ച പുറപ്പെടാനും, ഡിസംബർ 15ന് മടങ്ങിയെത്താനും ആയിരുന്നു പരിപാടി. ഈ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളുമായും, ഇന്ത്യൻ സമൂഹവുമായും മറ്റും കൂടിക്കാഴ്ചകൾ, സർവകലാശാലകളിൽ സെമിനാറുകൾ അടക്കം പരിപാടികൾ എന്നിവ അടങ്ങുന്നതായിരുന്നു പര്യടനം. ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച സിംഗപ്പൂരിലും, മലേഷ്യയിലുമാണ് ഒരുക്കിയിരുന്നത്. സ്‌പെ്റ്റംബറിൽ, രാഹുൽ അഞ്ചുദിവസത്തെ യൂറോപ്യൻ പര്യടനം നടത്തിയിരുന്നു.
അപ്രതീക്ഷിത സാഹചര്യങ്ങളാൽ പര്യടനം റദ്ദാക്കിയെന്നാണ് അറിയിപ്പ്. രാജസ്ഥാനിലെയും, മധ്യപ്രദേശിലെയും, ഛത്തീസ്‌ഗഡിലെയും തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ, രാഹുൽ തെക്ക് കിഴക്കൻ ഏഷ്യൻ പര്യടനത്തിന് പോകുന്നതിനെ പാർട്ടിയിലെ ഒരുവിഭാഗവും, ഇന്ത്യ സഖ്യത്തിലെ കക്ഷികളും ചോദ്യം ചെയ്തിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ, രാഹുൽ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണമെന്നാണ് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നത്.
പാർട്ടി പ്രതിസന്ധി നേരിടുമ്പോഴെല്ലാം രാഹുൽ വിദേശത്തേക്ക് മുങ്ങുമെന്ന പരിഹാസം ബിജെപി മാത്രമല്ല, പാർട്ടിയിലെ ഒരുവിഭാഗവും നേരത്തെ ഉയർത്തിയിരുന്നു. വിമർശനം ആവർത്തിക്കാതിരിക്കാൻ കൂടിയാണ് യാത്ര വേണ്ടെന്ന് വച്ചത്.
തിരഞ്ഞെടുപ്പ് തോൽവിയിൽ പോസ്റ്റ്‌മോർട്ടം
മധ്യപ്രദേശിൽ ഇനി എന്തുവേണമെന്ന കാര്യം ഖാർഗെയ്ക്ക് വിട്ടിരിക്കുകയാണ്. അതിന്റെ അർഥം കമൽനാഥ് പുറത്തേക്ക് പോകുന്നുവെന്നാണ്. ഛത്തീസ്‌ഗഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല. രാജസ്ഥാനിലെ നേതാക്കളുമായുള്ള ചർച്ച ശനിയാഴ്ചയാണ്. ഖാർഗെയും രാഹുലിനെയും കൂടാതെ, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ തുടങ്ങിയവരും പങ്കെടുത്തു. 2018 ലെ അതേ വോട്ടുവിഹിതം 2023 ലും നിലനിർത്താൻ ആയെന്നാണ് ഛത്തീസ്‌ഗഡിലെ നേതാക്കൾ അവകാശപ്പെടുന്നത്.




