- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചോളം സുഹൃത്തുക്കൾ ചേർന്ന് മുസ്ലിം യുവാവിനെ മർദിച്ചപ്പോൾ തനിക്ക് സന്തോഷമുണ്ടായെന്ന് സവർക്കർ ഒരു പുസ്തകത്തിലെഴുതിയിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ നിയമപോരാട്ടം; കൊച്ചു മകന്റെ ഹർജിയിൽ കോടതി നിലപാട് നിർണ്ണായകം; വീഡിയോ തെളിവും ഹാജരാക്കണം; സവർക്കറിൽ കേസ് എത്തുമ്പോൾ
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ സഹോദരൻ നാരായൺ ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി പുണെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുന്നത് കൂടുതൽ കേസുകൾ കൊടുത്ത ്രാഹുലിനെ തളയ്ക്കുന്നതിന്റെ ഭാഗം. സവർക്കർ വിഷയത്തിൽ ശിവസേന അടക്കം കോൺഗ്രസുമായി ഇടഞ്ഞു. പിന്നീട് പരസ്യ പ്രസ്താവനകൾ വേണ്ടെന്ന് കോൺഗ്രസ് വയ്ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കേസിൽ എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാകും.
യുകെയിൽ പൊതുപരിപാടിയിൽ സവർക്കറെ അപകീർത്തിപ്പെടുത്തിയതിന് പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യം. സവർക്കറും സുഹൃത്തുക്കളും ചേർന്നു മുസ്ലിം വിഭാഗത്തിൽപെട്ട ഒരാളെ മർദിച്ചെന്നും അതിൽ സന്തോഷം കണ്ടെത്തിയെന്നുമുള്ള ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി. പരാമർശങ്ങൾ അടങ്ങുന്ന വിഡിയോ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പറഞ്ഞു. ഈ ഹർജിയിൽ കോടതി നിലപാട് നിർണ്ണായകമാകും. ഹർജിയിൽ രാഹുലും മാപ്പു പറയാൻ തയ്യാറാകില്ല. ഇതോടെ നിയമ പോരാട്ടം ഉറപ്പായി.
വി.ഡി. സവർക്കറുടെ സഹോദരൻ നാരായൺ ദാമോദർ സവർക്കറുടെ ചെറുമകനാണ് 40-കാരനായ സാത്യകി. ഇംഗ്ലണ്ടിൽ നടന്ന ഒരു പരിപാടിയിൽ സവർക്കറെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഹുൽ ഗാന്ധി വ്യാജവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. രാഹുൽ വർഷങ്ങളായി സവർക്കറെ പല അവസരങ്ങളിലും അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായും മനഃപൂർവം വ്യാജവും ദുരുദേശപരവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സവർക്കർ എന്ന കുടുംബപ്പേരിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള രാഹുൽ ഗാന്ധിയുടെ പ്രവൃത്തികൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരേ കോടതിയിൽ മാനനഷ്ടക്കേസ് സമർപ്പിച്ചിട്ടുണ്ടെന്നും കോടതി ഇതുവരെ ഹർജി അംഗീകരിച്ചിട്ടില്ലെന്നും ശനിയാഴ്ച സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാത്യകി പറഞ്ഞു.
സത്യാകി സവർക്കറുടെ അഭിഭാഷകർ ഐ.പി.സി 499,500 വകുപ്പുകൾ പ്രകാരമാണ് കേസ് നൽകിയത്. കേസ് നൽകിയ വിവരം സ്ഥിരീകരിച്ച സത്യാകി സവർക്കർ. കേസ് നമ്പർ വാങ്ങാൻ ശനിയാഴ്ച അഭിഭാഷകർ കോടതിയിലെത്താൻ പറഞ്ഞുവെന്നും വ്യക്തമാക്കി. തന്റെ അഞ്ചോളം സുഹൃത്തുക്കൾ ചേർന്ന് മുസ്ലിം യുവാവിനെ മർദിച്ചപ്പോൾ തനിക്ക് സന്തോഷമുണ്ടായെന്ന് വി.ഡി സവർക്കർ ഒരു പുസ്തകത്തിലെഴുതിയിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റാണെന്നാണ് സത്യാകി സവർക്കർ നൽകിയ പരാതിയിൽ പറയുന്നത്.
സവർക്കറുടെ ജീവിതത്തിൽ ഒരിക്കലും അത്തരമൊരു സംഭവമുണ്ടായിട്ടില്ല. അദ്ദേഹം ജനാധിപത്യത്തിലാണ് വിശ്വസിച്ചിരുന്നത്. മുസ്ലിംകളോട് ശാസ്ത്രീയമായ രീതി സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റും അദ്ദേഹത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടുമുള്ളതാണെന്ന് സത്യാകി സവർക്കർ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ വിഡിയോ തെളിവ് ഉൾപ്പടെ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ