- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും നാരായൺ റാണെയും മൂന്നാം മോദി സർക്കാരിൽ ഇല്ല
ന്യൂഡൽഹി: സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ തുടങ്ങിയ മുൻ കേന്ദ്രമന്ത്രിമാർക്ക് മൂന്നാം മോദി മന്ത്രിസഭയുടെ ഭാഗമാകില്ല. ഉത്തർപ്രദേശിലെ അമേഠിയിൽ 1.6 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി കോൺഗ്രസിലെ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ടത്. രണ്ടാം മോദി മന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി.
ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ നിന്ന വിജയിച്ച അനുരാഗ് ഠാക്കൂർ മോദി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം മോദി മന്ത്രിസഭയിൽ ചെറുകിട വ്യവസായ വികസനവകുപ്പ് മന്ത്രിയായിരുന്നു നാരായൺ റാണെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ രത്നഗിരി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.
തിരുവനന്തപുരത്ത് ശശി തരൂരിനോട് തോറ്റ രാജീവ് ചന്ദ്രശേഖറും ഇക്കുറി സർക്കാരിൽ ഇല്ല. രണ്ടാം മോദി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും തുടുരുന്നുണ്ട് താനും. അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്കരി, മൻസൂഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ലാദ് ജോഷി, കിരൺ റിജ്ജു, സി.ആർ പാട്ടീൽ, എൽ. മുരുഗൻ, ഹർദീപ് പുരി, എം.എൽ ഖട്ടാർ, ശിവരാജ് ചൗഹാൻ, ഗജേന്ദ്ര ശെഖാവത്, ജിതിൻ പ്രസാദ തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.