- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിറ്റ് പോളുകളുടെ നേരേ വിപരീതമായിരിക്കും സംഭവിക്കുക
ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ എൻഡിഎക്ക് അനുകൂലമാണെങ്കിലും, അതിന് കടകവിരുദ്ധമായി സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. നാളത്തേക്കുള്ള പ്രതീക്ഷകൾ എന്തെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയോട് ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെയായിരുന്നു: ' നമ്മൾക്ക് കാത്തിരുന്ന് കാണാം. എക്‌സിറ്റ് പോളുകൾക്ക് നേരേ വിപരീതമായിരിക്കും ഫലങ്ങൾ എന്നാണ് പ്രതീക്ഷിക്കുന്നത്', സോണിയ പറഞ്ഞു.
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ 100ാം ജന്മവാർഷികദിനത്തിൽ ഡൽഹിയിലെ ഡിഎംകെ ഓഫീസിൽ എത്തിയതായിരുന്നു സോണിയ. സിപിഐ ജനറൽ സെക്രട്ടറി, ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെ്ച്ചൂരി, എസ്‌പി നേതാവ് രാംഗോപാൽ യാദവ്്, ഡിഎംകെ നേതാക്കളായ ടി ആർ ബാലു, തിരുച്ചി ശിവ എന്നിവർ സന്നിഹിതരായിരുന്നു. രാഹുൽ ഗാന്ധിയും ചടങ്ങിൽ എത്തി.
295 സീറ്റിലേറെ നേടി തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ അവകാശവാദം. എക്‌സിറ്റ് പോളുകൾ മോദിയുടെ ഫാന്റസി പോളുകൾ ആണെന്നും ഇന്ത്യ സഖ്യത്തിന് 295 ലേറെ സീറ്റ് കിട്ടുമെന്ന് രാഹുൽ ഗാന്ധിയും ആവർത്തിച്ചു. 543 അംഗ സഭയിൽ 272 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ.