- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോണിയയെ കൂടാതെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും ഉൾപ്പടെ 14 പേരാണ് രാജ്യസഭാ അംഗങ്ങളായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു.
രാജസ്ഥാനിൽനിന്നുള്ള അംഗമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്. അശ്വിനി (ഒഡിഷ) ബിജെപി നേതാവ് ആർ.പി.എൻ സിങ് (ഉത്തർപ്രദേശ്), സമിക് ഭട്ടാചാര്യ (പശ്ചിമ ബംഗാൾ) കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ (കർണാടക) എന്നിവരുൾപ്പെടെ 14 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വൈ.എസ്.ആർ.സി.പി നേതാക്കളായ ഗോല ബാബു റാവു, മേധ രഘുനാഥ് റെഡ്ഡി, വെങ്കട്ട് സുബ്ബ റെഡ്ഡി എന്നിവർ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് സോണിയാ ഗാന്ധി രാജ്യസഭാംഗമാകുന്നത്. സഭാ നേതാവ് പിയൂഷ് ഗോയലിന്റെയും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെയും സാന്നിധ്യത്തിലാണ് സോണിയാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.
പ്രിയങ്ക ഗാന്ധിയും ചടങ്ങിന് സാക്ഷിയായി. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, സെക്രട്ടറി ജനറൽ പി.സി. മോദി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.