- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി: ആം ആദ്മി നേതാവും നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ.
പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളടക്കം എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാർട്ടികളെ തകർക്കുക, കമ്പനികളിൽ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുക തുടങ്ങി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും -രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രിയെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും നാണംകെട്ട സംഭവങ്ങൾ കണ്ടിട്ടില്ലെന്നും പ്രിയങ്ക എക്‌സിൽ ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരംതാഴുന്നത് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സർക്കാരിനോ നല്ലതല്ല. രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേയും അവരുടെ നേതാക്കളേയും ഇ.ഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളേയും ഉപയോഗിച്ച് സമ്മർദത്തിലാക്കുന്നുവെന്നും-പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
കെജ്രിവാളിന്റെ അറസ്റ്റ് പുത്തൻ ജനകീയ വിപ്ലവത്തിന് ജന്മം നൽകുമെന്ന് എസ്‌പി. നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. തോൽവി ഭയത്താൽ സ്വയം തടവറയിലായവർ മറ്റൊരാളെ ജയിലിലടച്ച് എന്ത് ചെയ്യും. ഇനി അധികാരത്തിൽ വരില്ലെന്ന് ബിജെപിക്ക് അറിയാം. ഈ ഭയം കാരണം അവർ പ്രതിപക്ഷ നേതാക്കളെ പൊതുജനമധ്യത്തിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പാവകളായി പ്രവർത്തിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. എഎപിക്ക് 400 സീറ്റ് കിട്ടില്ലെന്ന് കേജ്രിവാളിന്റെ അറസ്റ്റോടെ തെളിഞ്ഞെന്നായിരുന്നു ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്
സത്യം ജയിച്ചെന്ന് ബിജെപി
സത്യം ജയിച്ചെന്ന് കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ്. സത്യം ജയിക്കണമെന്നും കെജ്‌രിവാളിന്റെ പാപത്തിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സച്ച്‌ദേവ് പറഞ്ഞു. മദ്യനയ അഴിമതി കേസിൽ 2020 മുതൽ കെജ്രിവാൾ ഒളിച്ചുകളിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കെജ്‌രിവാളും ആം ആദ്മി സർക്കാരും ചേർന്ന് ഡൽഹിയിലെ യുവാക്കളെ മദ്യാസക്തിയിലേക്ക് തള്ളിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.