- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്': കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയും
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ, വെറും ടീ ഷർട്ട് മാത്രം ധരിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത് വലിയ ചർച്ചയായിരുന്നു. യാത്ര യുപിയിലേക്ക് കടക്കും മുമ്പ് പ്രിയങ്ക ഗാന്ധിയും ഈ വിഷയം എടുത്തിട്ടു: 'ചിലരെന്നോട് ചോദിച്ചു, നിങ്ങളുടെ സഹോദരന് ഈ യാത്രയ്ക്കിടെ തണുക്കില്ലേ? അദ്ദേഹം ഈ തണുപ്പിൽ ഒരു ടീ ഷർട്ട് മാത്രമിട്ടാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തോട് തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഒരു ജാക്കറ്റ് എങ്കിലും ധരിക്കാൻ പറയു. പിന്നീട് ചിലർ എന്നോട് ചോദിച്ചു...അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയില്ലേ? കശ്മീലിലേക്കും പഞ്ചാബിലേക്കും ആണ് അദ്ദേഹം ഇനി പോകുന്നത്. അപ്പോൾ എന്റെ മറുപടി, അദ്ദേഹം സത്യത്തിന്റെ കവചമാണ് ധരിച്ചിരിക്കുന്നത്, ദൈവം കാക്കും എന്നായിരുന്നു', പ്രിയങ്ക പറഞ്ഞു. എന്തായാലും ബിജെപി പുതിയ ആരോപണവുമായി രംഗത്തെത്തി.
കൊടും തണുപ്പിൽ രാഹുൽ ടിഷർട്ട് മാത്രം ധരിച്ച് നടക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ടീഷർട്ടിനുള്ളിൽ രാഹുൽ തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ കണ്ടെത്തൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ അദ്ദേഹം ധരിച്ച ടീഷർട്ടിന്റെ അകത്ത് മറ്റൊരു വസ്ത്രം ധരിച്ചതായി വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി പക്ഷത്തിന്റെ സോഷ്യൽ മീഡിയാ ട്വീറ്റുകൾ.
എന്നാൽ, രാഹുലിന്റെ ടി-ഷർട്ട് മടങ്ങിക്കിടക്കുന്നത് കാണിച്ചാണ് തെർമൽ വസ്ത്രമെന്ന് അവർ അവകാശപ്പെടുന്നതെന്നും വിശദീകരിച്ച് സുപ്രിയ ശ്രിൻഡെ ഇതിന് മറുപടിയുമായി രംഗത്തുവന്നു. ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹച്ചൂടിൽ രാഹുലിന് തണുപ്പറിയില്ല എന്ന് ആലങ്കാരികമായി പറഞ്ഞുകൊണ്ട് കോൺഗ്രസ് സേവാദൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു
തിങ്കളാഴ്ച ഹരിയാനയിലെ അംബാലയിൽ, രാഹിൽ ടീ ഷർട്ട് വിവാദത്തിന് മറുപടി പറഞ്ഞു. ' ആളുകൾ എന്നോട് ചോദിക്കുന്നു, എനിക്ക് തണുക്കില്ലേ, എന്താണ് ടീ ഷർട്ട് മാത്രം ധരിച്ച് യാത്ര ചെയ്യുന്നതെന്ന്. ഞാൻ കാരണം പറയാം. യാത്ര കേരളത്തിൽ തുടങ്ങിയപ്പോൾ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയായിരുന്നു. എന്നാൽ, മധ്യപ്രദേശിൽ പ്രവേശിച്ചപ്പോൾ, നേരിയ തണുപ്പുണ്ടായിരുന്നു. ഒരുദിവസം കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു. അവരെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ, അവർ തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു. അന്ന് ആ ദിവസം ഞാൻ തീരുമാനിച്ചു, തണുത്തുവിറയ്ക്കുന്നത് വരെ ഞാൻ ടീ ഷർട്ട് മാത്രമേ ധരിക്കുകയുള്ളുവെന്ന്,' രാഹുൽ പറഞ്ഞു.
ആ പെൺകുട്ടികൾക്ക് ഒരുസന്ദേശം തനിക്ക് അയയ്ക്കണമായിരുന്നു. ' തണുത്തുവിറയ്ക്കുമ്പോൾ ഞാൻ സ്വറ്ററിനെ കുറിച്ച് ആലോചിക്കാം. എനിക്ക് ആ പെൺകുട്ടികൾക്ക് നൽകാനുള്ള സന്ദേശം നിങ്ങൾക്ക് തണുപ്പ് തോന്നുമ്പോൾ, രാഹുൽ ഗാന്ധിക്കും അത് അനുഭവപ്പെടും എന്നാണ്.
इस टी-शर्ट से बस इतना इज़हार कर रहा हूं,
- Rahul Gandhi (@RahulGandhi) January 9, 2023
थोड़ा दर्द आपसे उधार ले रहा हूं। pic.twitter.com/soVmiyvjqA
ക്രിസ്മസിന് മുന്നോടിയായി വടക്കേയിന്ത്യയിൽ ശീതതരംഗം ഉണ്ടായപ്പോൾ ഇതേ ചോദ്യങ്ങൾ ഉയർന്നിരുന്നു. ശീതകാല വസ്ത്രങ്ങൾ ധരിക്കാതെ വെറും ടീ ഷർട്ടും ട്രൗസറും ഇട്ട് രാഹുൽ എങ്ങനെ തണുപ്പിനെ ചെറുക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. അതേസമയം, രാഹുൽ ഗാന്ധി ഇതിനെ ചിരിച്ചുതള്ളുകയാണുണ്ടായത്. തണുപ്പ് തോന്നുമ്പോൾ താൻ സ്വറ്റർ ധരിക്കും. എന്തിനാണ് ടി ഷർട്ടിന്റെ പേരിൽ ഇത്ര ബഹളം? എനിക്ക് ശീതകാലത്തെ പേടിയില്ലാത്തതുകൊണ്ടാണ് സ്വറ്റർ ധരിക്കാത്തത്, അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ രാഹുലിന്റെ ടീ ഷർട്ട് 41,000 രൂപ വിലമതിക്കുന്ന ഡിസൈനർ ബ്രാൻഡ് ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതോടെ, അദ്ദേഹം ബ്രാൻഡഡ് അല്ലാത്ത വെള്ള ടീ ഷർട്ടിലേക്ക് മാറി.
മറുനാടന് മലയാളി ബ്യൂറോ