- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വമ്പൻ വാഗ്ദാനങ്ങൾ. 10 സൗജന്യ എൽപിജി സിലിണ്ടറുകൾ, അഞ്ച് കിലോ റേഷൻ, എന്നീ ജനപ്രിയ വാഗ്ദാനങ്ങൾക്കൊപ്പം പൗരത്വ ഭേഗഗതി നിയമം റദ്ദാക്കുമെന്ന വലിയ വാഗ്ദാനവും മമത ബാനർജി മുന്നോട്ട് വയ്ക്കുന്നു.
ഇന്ത്യ സഖ്യത്തിൽ. കോൺഗ്രസും ഡിഎംകെയും നൽകിയതിന് സമാനമായ ഉറപ്പാണ് പൗരത്വ വിഷയത്തിൽ മമതയും നൽകുന്നത്. മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ, പൗരത്വ നിയമം റദ്ദാക്കുമെന്നതിന് പുറമേ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും തൃണമൂൽ കോൺഗ്രസ് നടത്തുന്നുണ്ട്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനവിഭാഗത്തിന് സൗജന്യമായി പത്ത് പാചകവാതക സിലണ്ടറുകൾ നൽകുമെന്നതാണ് പ്രധാനപ്പെട്ട വാഗ്ദാനം. ഒരു വർഷത്തേക്കാണ് പത്ത് സിലണ്ടറുകൾ നൽകുക. അതോടൊപ്പം പ്രതിമാസം അഞ്ച് കിലോ റേഷനും സൗജന്യമായി വിതരണം ചെയ്യും. അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികളും മമത ബാനർജി ഉറപ്പ് നൽകുന്നുണ്ട്. അതോടൊപ്പം പെട്രോൾ, ഡീസൽ വില വർദ്ധനവിൽ ഇടപെടുമെന്നും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ പെട്രോൾ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും പ്രകടപത്രികയിൽ പറയുന്നു. തൊഴിൽ കാർഡ് ഉള്ള എല്ലാവർക്കും പ്രതിവർഷം ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നു വാഗ്ദാനമുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായി സർക്കാർ രൂപീകരിക്കുമ്പോൾ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്.