- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുസിസിക്ക് കരട് തയ്യാറാകുമ്പോൾ
ചെന്നൈ: അയോധ്യയിൽ ക്ഷേത്രം പണിതു... കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു.... ഇനി ഏകീകൃത സിവിൽ കോഡ്.... അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി പ്രചരണ വിഷമാക്കും.
ഉത്തരാഖണ്ഡിൽ യുസിസി ബിൽ ചർച്ച ചെയ്ത് പാസാക്കാൻ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ മോദി സർക്കാരിന്റെ വലിയ നേട്ടമായി ഉയർത്തും. ഇതിനൊപ്പം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനവും നടപ്പാക്കും.
ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യാൻ ഫെബ്രുവരി അഞ്ചിനാണ് ഉത്തരാഖണ്ഡ് നിയമസഭ ചേരുന്നത്. ഏകീകൃത സിവിൽകോഡ് സജീവ ചർച്ചയാക്കുകയാണ് ബിജെപി ലക്ഷ്യം. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം.
നേരത്തെ ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി ഉയർത്തിയപ്പോൾ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആദിവാസി ഗോത്ര വിഭാ?ഗങ്ങളുടേതടക്കം അവകാശങ്ങൾ ഇല്ലാതാക്കുമെന്നാണ് വിമർശനം. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽ കോഡ് നിറയ്ക്കാനുള്ള ശ്രമം.
സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. എല്ലാ പൗരന്മാർക്കും അവരുടെ മതം നോക്കാതെ നിയമങ്ങൾ നടപ്പിലാക്കാനും രൂപീകരിക്കാനുമുള്ള നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിന്റെ കരട് ഇതിനോടകം തയ്യാറായി കഴിഞ്ഞുവെന്നും പുഷ്കർ സിങ് ധാമി വ്യക്തമാക്കി.
"സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം, ഏകീകൃത നിയമം നടപ്പിലാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. ഇതിന്റെ ഭാ?ഗമായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അദ്ധ്യക്ഷതയിൽ അഞ്ചംഗ യുസിസി കമ്മിറ്റി കരടും തയ്യാറാക്കിയിട്ടുണ്ട്. കരട് പൂർത്തിയായതായി സമിതി ഇന്ന് എന്നെ അറിയിച്ചിട്ടുണ്ട്. കരട് ലഭിച്ചാലുടൻ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി സംസ്ഥാനത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കും"- പുഷ്കർ സിങ് ധാമി പറഞ്ഞു.
യുസിസിയുടെ കരട് തയ്യാറാക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ശുപാർശകൾ കഴിഞ്ഞ ഡിസംബർ 22-ന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ധാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. നിലവിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷയായ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ അദ്ധ്യക്ഷ.
വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്നൻ സിങ്, ഡൂൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരേഖ ദങ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.