- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഷറഫ് തന്ത്രപരമായ ചിന്തയുള്ള നേതാവ്'; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും ശശി തരൂർ; ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മുഷ്‌റഫ് അനുകൂല പരാമർശത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഒരു പാട് ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നാണ് തരൂരിന്റെ ട്വീറ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്.
രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്നാണ് അദ്ദേഹം വിമർശിച്ചത്. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ 'കടമെടുത്താണ്' രാജീവ് ചന്ദ്രശേഖർ വിമർശനം ഉയർത്തിയത്.
Nothing like a proper military thrashing for Fatcat Pak Dictator Generals to become a "force for peace" n develop "clear strategic thinking".
- Rajeev Chandrasekhar ???????? (@Rajeev_GoI) February 5, 2023
Not withstandng many lives lost n Intl laws violated n harm caused all around, these Generals will hv their admiring fans in India https://t.co/uo5gRu9AYQ
'സമാധാനത്തിനുള്ള ശക്തി' ആവാനും 'തന്ത്രപരമായ ചിന്ത' വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്ക് സൈനിക അടിച്ചമർത്തൽ മാത്രമാണ് വഴിയെന്നും ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്‌തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റിലൂടെ പറഞ്ഞു.
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. മുൻ പാക്കിസ്ഥാൻ പ്രസിഡന്റായ പർവേസ് മുഷറഫ് അപൂർവ രോഗത്താൽ മരിച്ചു എന്ന് കുറിച്ച തരൂർ, ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002-2007 സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായി എന്നും പറഞ്ഞിരുന്നു.
ആ സമയത്ത് മുഷറഫിനെ കണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചും തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു. തന്ത്രപരമായ ചിന്തയുള്ള നേതാവായിരുന്നു മുഷറഫെന്നും മിടുക്കുള്ള നേതാവായിരുന്നെന്നുമാണ് തരൂർ കുറിച്ചത്.
"Pervez Musharraf, Former Pakistani President, Dies of Rare Disease": once an implacable foe of India, he became a real force for peace 2002-2007. I met him annually in those days at the @un &found him smart, engaging & clear in his strategic thinking. RIP https://t.co/1Pvqp8cvjE
- Shashi Tharoor (@ShashiTharoor) February 5, 2023
'ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002 - 2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നിൽവച്ച് ഓരോ വർഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊർജസ്വലനും തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ...' എന്നാണ് ശശി തരൂർ കുറിച്ചത്.
ന്യൂസ് ഡെസ്‌ക്