- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ കോൺഗ്രസ്-സമാജ് വാദി പാർട്ടി സഖ്യത്തിന് നല്ല തുടക്കം
ലക്നൗ: യുപിയിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തിന് നല്ല തുടക്കമെന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവയ്ക്കുന്നതിനെ കുറിച്ച് ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്തി.
സംസ്ഥാനത്ത് 11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. കോൺഗ്രസിന് സ്വമേധയാ 11 സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.
'കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും.?"-എന്നായിരുന്നു ഇതുസംബന്ധിച്ച് അഖിലേഷ് യാദവിന്റെ ട്വീറ്റ്. 80 എംപിമാരെയാണ് ഉത്തർപ്രദേശിൽ നിന്ന് തിരഞ്ഞെടുക്കുന്നത്.
ബിഹാറിൽ, ഇന്ത്യാ സഖ്യത്തിന്റെ സൂത്രധാരൻ കൂടിയായ നിതീഷ് കുമാർ സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യൂഹത്തിനിടെയാണ്യുപിയിൽ നിന്നും കോൺഗ്രസിന് നല്ല വാർത്ത.