- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിക്കുന്നതും തോൽക്കുന്നതും രാഷ്ട്രീയത്തിന്റെ ഭാഗം: മോദി
ന്യൂഡൽഹി: ജയിക്കുന്നതും, തോൽക്കുന്നതും രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഖ്യകളുടെ കളി തുടരും. 'കഴിഞ്ഞ 10 വർഷം നമ്മൾ മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. നമ്മൾ അത് തുടരും', മോദി നിലവിലെ സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
2014 ൽ 282 ഉം, 2019 ൽ 303 ഉം സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 240 സീറ്റിൽ ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് കുറവ്. എൻഡിഎയിലെ മറ്റ് 53 അംഗങ്ങളെ ആശ്രയിച്ചാണ് ഇനി പുതിയ സർക്കാർ രൂപീകരണം.
നിങ്ങൾ എല്ലാവരും നന്നായി കഠിനാദ്ധ്വാനം ചെയ്തു, മോദി മന്ത്രിമാരോട് പറഞ്ഞു. 10 വർഷം തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചതിന് മോദി മന്ത്രിമാർക്ക് നന്ദി പറഞ്ഞു
മന്ത്രിസഭായോഗത്തിന് ശേഷമാണ്, രാഷ്ട്രപതിഭവനിൽ രാജി സമർപ്പിക്കാനായി പോയത്്. മൂന്നാം ഊഴത്തിനായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി രാജി അംഗീകരിക്കുകയും, പുതിയ സർക്കാർ ചുമതലയേൽക്കും വരെ തുടരാൻ മോദിയോടും മന്ത്രിസഭാംഗങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
17 ാമത് ലോക്‌സഭയുടെ കാലാവധി ജൂൺ 16 നാണ് അവസാനിക്കുന്നത്.