- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; അവകാശസമിതി പ്രമേയം പാസാക്കി, ശുപാർശ സ്പീക്കർക്ക് അയക്കും; ആരുടേയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമർശമെന്ന് അധിറിന്റെ വിശദീകരണം
ന്യൂഡൽഹി: കഴിഞ്ഞ സമ്മേളന കാലയളവിൽ സസ്‌പെന്റ് ചെയ്യപ്പെട്ട കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചേക്കും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആവകാശസമിതി പ്രമേയം പാസാക്കി. ശുപാർശ ഉടൻ സ്പീക്കർക്ക് കൈമാറും. സ്പീക്കർ തീരുമാനം എടുക്കുന്നതോടെ സസ്‌പെൻഷൻ പിൻവലിക്കപ്പെടും.
മണിപ്പുർ സംഘർഷത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീരവ് മോദിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ബുധനാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനായിരുന്നു അധീർ രഞ്ജൻ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നത്. ആരുടേയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമർശമെന്ന് ബിജെപി. എംപി. സുനിൽകുമാർ സിങ് അധ്യക്ഷനായ അവകാശസമിതിക്ക് മുമ്പാകെ അധീർ രഞ്ജൻ ചൗധരി അറിയിച്ചു. തന്റെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങൾക്ക് അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 18-ന് നടന്ന അവകാശസമിതിയോഗത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്ന 'ഇന്ത്യ' മുന്നണിയിലെ അംഗങ്ങളുടെ ആവശ്യം ബിജെപി. അംഗങ്ങൾ എതിർത്തിരുന്നില്ല. 14 അംഗ സമിതിയിൽ കൊടിക്കുന്നിൽ സുരേഷ്, കല്യാൺ ബാനർജി, ടി.ആർ ബാലു, ഓം പ്രകാശ് ഭുപാൽസിങ് അടക്കം നാല് 'ഇന്ത്യ' മുന്നണിയിലെ അംഗങ്ങളാണുള്ളത്.
സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്പെൻഡ് ചെയ്തത്. അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെ നോക്കി, സാമ്പത്തികത്തട്ടിപ്പിനെത്തുടർന്ന് രാജ്യംവിട്ട നീരവ് മോദിയുടെ പേരുമായി ചേർത്ത് അധീർ പരാമർശം നടത്തിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതിനിടെ, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി. അംഗം ബിരേന്ദ്ര സിങ് ഭരണപക്ഷത്ത് സോണിയാഗാന്ധിയും അധീറും ഇരിക്കുന്ന ഒന്നാം നമ്പർ ഇരിപ്പിടത്തിനരികിലേക്ക് ആക്രോശിച്ച് എത്തി. കൈയാങ്കളിയുടെ വക്കിലെത്തിയതോടെ പ്രതിപക്ഷാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ചേർന്ന് പിന്തിരിപ്പിച്ചു. ഇതോടെ, കൈയേറ്റം ഒഴിവായി.
മോദിയുടെ പ്രസംഗം കഴിഞ്ഞയുടൻ സ്പീക്കർ അധീർ- ബിരേന്ദ്ര സിങ് വിഷയം പരിഗണിച്ചു. പ്രശ്നത്തിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ ബിരേന്ദ്ര സിങ് ഖേദം പ്രകടിപ്പിച്ചു. അതിനാൽ നടപടിയുണ്ടായില്ല. അതേസമയം ഈ സമയം സഭയിൽ ഇല്ലാത്തതിൽ അധീറിന് പ്രതികരിക്കാൻ സാധിച്ചില്ല. ഇതോെയാണ് അദ്ദേഹം സസ്‌പെന്റ് ചെയ്തത്. തുടർന്ന് വിഷയം പ്രിവിലേജ് കമ്മിറ്റിക്കുവിട്ടു. കമ്മിറ്റി റിപ്പോർട്ട് വരുംവരെയായിരുന്നു സസ്പെൻഷൻ. അധീറിന്റെ വിവാദപരാമർശങ്ങൾ സ്പീക്കർ സഭയുടെ രേഖയിൽനിന്ന് നീക്കിയിരുന്നു.
മറുനാടന് ഡെസ്ക്