- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ; ജനങ്ങൾക്കും പാർലമെന്റിനും മോദി സർക്കാരിൽ പൂർണ വിശ്വാസം; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും പ്രശസ്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി; അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണന രാഷ്ട്രീയത്തിനും മോദി അറുതി വരുത്തി; രാഷ്ട്രീയ കരിയറിന് 13 തവണ തുടക്കമിട്ട് 13 വട്ടവും പരാജയപ്പെട്ടയാളാണ് രാഹുലെന്നും അമിത് ഷാ
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങൾക്കും പാർലമെന്റിനും മോദി സർക്കാരിൽ പൂർണവിശ്വാസമുണ്ട്, ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഷാ പറഞ്ഞു. ജനങ്ങൾക്കോ സഭയ്‌ക്കോ ഈ സർക്കാരിൽ അവിശ്വാസം ഇല്ലാതിരിക്കെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
ജനങ്ങൾ ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന സർക്കാരിന് എതിരെയാണ് പ്രമേയം. സ്വാതന്ത്ര്യത്തിന് ശേഷം കണ്ട ഏറ്റവും പ്രശസ്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ അഴിമതി മുക്ത ഭാരതം, കുടുംബാധിപത്യ മുക്ത ഭാരതം, പ്രീണന മുക്ത ഭാരതം എന്നീ മുദ്രാവാക്യങ്ങളും ഷാ പരാമർശിച്ചു. അഴിമതിയും, കുടുംബവാഴ്ചയും തുടച്ചുനീക്കിയതും മോദിയാണ്, ഷാ പറഞ്ഞു. പകരം പ്രവർത്തന മികവിന്റെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുവന്നു. തങ്ങളുടെ സർക്കാരിനെ രക്ഷിക്കാനായി അഴിമതിയിൽ ഏർപ്പെടുകയാണ് യുപിഎയുടെ സ്വഭാവം എന്നും ഷാ വിമർശിച്ചു.
രാഷ്ട്രീയ കരിയറിന് 13 തവണ തുടക്കമിട്ട് 13 വട്ടവും പരാജയപ്പെട്ട ഒരുനേതാവുണ്ടെന്നും രാഹുലിനെ പരോക്ഷമായി പരാമർശിച്ച് ഷാ പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തിനിടെ, രാജ്യത്തെ നാഴികകല്ലാവുന്ന 50 സുപ്രധാന തീരുമാനങ്ങൾ സർക്കാരെടുത്തതായും അമിത്ഷാ പറഞ്ഞു.
നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ, കഴിഞ്ഞ രണ്ടുമാസമായി നൂറിലേറെ പേരുടെ ജീവനെടുത്ത കലാപം ഉണ്ടായിട്ടും, പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. മണിപ്പൂരിൽ ഇന്ത്യയെ ബിജെപി കൊല ചെയ്തുവെന്ന രാഹുലിന്റെ പരാമർശം സഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ഈ പരാമർശത്തിന് രാഹുൽ മാപ്പ് പറയണമെന്ന് മുതിർന്ന മന്ത്രിമാർ ആവശ്യപ്പെട്ടു.
മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല.മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
മണിപ്പുരിൽ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുൽ പരിഹസിച്ചു.
നേരത്തെ, എംപി സ്ഥാനം തിരികെ നൽകി സഭയിലേക്ക് തിരികെ കൊണ്ടുവന്നതിന നന്ദിയറിയിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ''സ്പീക്കർ സർ, ലോക്‌സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിർന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കൾക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.' രാഹുൽ പറഞ്ഞു.
''ഇന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മണിപ്പുരിൽ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പുർ ഇന്ത്യയിലല്ല. നിങ്ങൾ( ബിജെപി) മണിപ്പൂരിനെ രണ്ടായി ഭിന്നിപ്പിച്ചു. രാഹുൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ