- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രധാനമന്ത്രിയുടെ ഒരു സന്ദർശനം കൊണ്ട് ലക്ഷദ്വീപിന് വാരിക്കോരി സമ്മാനം
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മാലദ്വീപിന് എട്ടിന്റെ പണി വരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. ലക്ഷദ്വീപിലെ ടൂറിസം പദ്ധതികൾക്ക് മൈലേജ് നൽകുന്ന പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ളത്. വലിയ പ്രഖ്യാപനങ്ങൾ തന്നെയാണ് പ്രധാനമന്ത്രിയുടെ ഒറ്റ സന്ദർശനങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപിനെ സുപ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. മോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലേക്ക് ആഭ്യന്തര, വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ബഡ്ജറ്റ് പ്രഖ്യാപനം ദ്വീപിലെ ടൂറിസം രംഗത്തിന് കൂടുതൽ ഊർജം പകരും. ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന രണ്ടാമത്തെ പ്രഖ്യാപനവും ദ്വീപുവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അവരുടെ ഏറെനാളത്തെ ആവശ്യംകൂടിയാണിത്. ദ്വീപിലെ വിനോദ സഞ്ചാര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നത്.
ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾക്ക് വഴിയൊരുങ്ങുന്നതുകൊച്ചിക്കും വൻനേട്ടമാകും. ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിലാണ് കൊച്ചിക്കും പദ്ധതികൾ ഗുണകരമാകുക. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നതുകൊച്ചിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം, ട്രാവൽ മേഖലകൾക്ക് കുതിപ്പേകും.പ്രധാനമന്ത്രിയുടെ സന്ദർശനവും മാലദ്വീപിനെതിരായ വിമർശനവുമാണ് ലക്ഷദ്വീപിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നാലെ ടാറ്റ ഉൾപ്പെടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചു.
ലക്ഷദ്വീപ് സന്ദർശിക്കാൻ അവസരം തേടി അന്വേഷണങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിനോദസഞ്ചാര മേഖല. ബഡ്ജറ്റ് പ്രഖ്യാപനം അവർക്ക് കൂടുതൽ ഊർജം നൽകും.കൊച്ചി കവാടംഅന്താരാഷ്ട്ര സഞ്ചാരികൾക്കുൾപ്പെടെ ലക്ഷദ്വീപ് യാത്രയ്ക്കുള്ള കവാടം കൊച്ചിയാണ്. ഏറ്റവും അടുത്ത വിമാനാത്തവളം കൊച്ചിയിലാണ്. യാത്രാക്കപ്പലുകൾ കൊച്ചി തുറമുഖം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
അഗത്തി, ബംഗാരം ദ്വീപുകളിലാണ് വിമാനത്താവളങ്ങളുള്ളത്. മിനിക്കോയിൽ സൈനിക ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയുന്ന വിമാനത്താവളം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസാണ് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് കവരത്തിയിലെത്താം. ദ്വീപുകളെ ബന്ധിപ്പിച്ച് ഹെലികോപ്ടർ സൗകര്യങ്ങളുമുണ്ട്.
പ്രധാനമന്ത്രി മോദിയെ ഇസ്രയേലിന്റെ പാവ എന്നും കോമാളി എന്നും വിളിച്ചാക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയതോടെയാണ് വിവാദം മുറുകിയത്. ഇതോടെ ബോയ്‌കോട്ട് മാലദ്വീപ് കാമ്പയിൻ സജീവമാകുകയും ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ മാലദ്വീപിനെ ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഇത് മാലദ്വീപിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.