- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും; റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി; പി.എം.ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരും; 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും; ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമ്മാർജന പദ്ധതി; 157 പുതിയ നഴ്‌സിങ് കോളജുകൾ തുടങ്ങും: കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു
ന്യൂഡൽഹി: ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റ്. സബദ് ഘടന ശരിയായ ദിശയിലാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് തിരിച്ചറിയുന്നു. നൂറ് വർഷത്തേക്കുള്ള വികസന ബ്ലൂ പ്രിന്റാണ് ഈ ബജറ്റെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി.
സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിന്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. ജി20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളും നിരീക്ഷണങ്ങളും
മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയർത്തും
പിഎം ആവാസ് യോജനയ്ക്ക് 69000 കോടി
കുട്ടികൾക്കും കൗമാരക്കാർക്കുമായി ഡിജിറ്റൽ ലൈബ്രറി
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ഏകലവ്യ സ്‌കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അദ്ധ്യാപികരെ നിയമിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യും
മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും
സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു
നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്‌സിങ് കോളേജുകളും സ്ഥാപിക്കും
അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യും
ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും
കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും
ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകും
പഞ്ചായത്ത് വാർഡ് തലത്തിലും സഹായം നൽകും
2.2 ലക്ഷം കോടി രൂപ 11.4 കോടി കർഷകർക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി
കാർഷിക വായ്പ 20 ലക്ഷം കോടി
2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്
ഡിജിറ്റൽ പെയ്മെന്റിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മുന്നേറിയതായി ധനമന്ത്രി
ഒമ്പത് വർഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി
പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും
സ്ത്രീശാക്തീകരണ പദ്ധതികൾ ലക്ഷ്യം കണ്ടുവെന്ന് ധനമന്ത്രി
ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിൽ. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ധനമന്ത്രി
11.7 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു
കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്റർ സ്ഥാപിക്കും
ഹരിതോർജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നൽകും.
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.
പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും
ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും , ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.
സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ
സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ സ്ഥാപിക്കും
മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളും എത്തിക്കാം
കോസ്റ്റൽഷിപ്പിങ് പ്രോത്സാഹിപ്പിക്കും.
പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും
നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
പ്രാദേശിക ടൂറിസം വികസനത്തിനായി ' ദേഖോ അപ്നാ ദേശ് ' തുടരും
അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും
പതിനായിരം ബയോ ഇൻപുട് റിസോഴ്‌സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും
കർണാടകക്ക് 5300 കോടി വരൾച്ച സഹായം
ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു. 2022 ൽ 76 % വളർച്ച ഉണ്ടായി
വ്യവസായ രജിസ്‌ട്രേഷൻ ലളിതവത്കരിക്കാൻ നടപടി
മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമായി ഉയർത്തി
വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വർഷത്തേക്ക് 7.5% പലിശ
ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് വായ്പ പലിശ ഒരു ശതമാനമായി കുറക്കും.
വയോധികർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തി
കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്ക്കും
സ്ത്രീകൾക്കായി മഹിളാ സമ്മാൻ പദ്ധതി
വനവത്ക്കരണത്തിന് 10000 കോടി
നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും
അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്ന് ധനമന്ത്രി
വില കൂടുന്നവ
വസ്ത്രം, സിഗരറ്റ്, സ്വർണം, വെള്ളി, ഡയമണ്ട്
വില കുറയുന്നവ
ക്യാമറ ലെൻസ്, ലിതിയം സെൽ, ടി വി ഘടകങ്ങൾ, മൊബൈൽ ഫോൺ ഘടകങ്ങൾ
മറുനാടന് മലയാളി ബ്യൂറോ