- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ദക്ഷിണേന്ത്യയിലെ ബിജെപി 'തുരുത്തിന്' വരൾച്ചാ സഹായമായി 5300 കോടി; കർണ്ണാടകയിലെ അധികാര തുടർച്ചയ്ക്ക് അപ്പർ ഭദ്ര പദ്ധതി; എല്ലാ നഗരങ്ങളും പട്ടണങ്ങളും മാൻഹോളിൽ നിന്ന് മെഷീൻ ഹോൾ മോദിലേക്ക് മാറുന്നതിന് 100% മെക്കാനിക്കൽ ഡിസ്ലഡ്ജിങ്; സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പയും; ആർക്കും എയിംസില്ല
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമാണ് കർണ്ണാടക. ഗോവയേയും ദക്ഷിണേന്ത്യയായി കണക്കാക്കുന്നവരുണ്ടെങ്കിലും അത് തീരെ ചെറുതാണ്. മഹാരാഷ്ട്രയുമായി ചേർന്ന് നിൽക്കുന്ന സംസ്ഥാനം. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയുടെ മുഖമായി അതിനെ കാണുന്നില്ല. അതുകൊണ്ട് തന്നെ തെക്കേ ഇന്ത്യയിൽ കർണ്ണാടകയിൽ മാത്രമാണ് ബിജെപിക്ക് ഭരണ വേരുകളുള്ളത്. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നവുമാണ്. ഈ സഹചര്യത്തിലാണ് കർണാടകയ്ക്ക് 5300 കോടിയുടെ വരൾച്ചാ സഹായം ബജറ്റിലെത്തുമ്പോൾ അത് രാഷ്ട്രീയ കൗതുകമാകുന്നത്. മറ്റൊരു സംസ്ഥാനത്തിനും പ്രത്യേകമായി ഒന്നും 2024ലെ ബജറ്റിൽ കേന്ദ്രം നീക്കി വച്ചിട്ടില്ല. അപ്പോഴും കർണ്ണാടകത്തെ ഓർക്കുന്നു. കർണ്ണാടകയിലെ കർഷക വോട്ടുകൾ എതിരാകുമെന്ന ആശങ്കയാണ് ഇതിന് കാരണം.
കർണാടകക്ക് 5300 കോടി വരൾച്ച സഹായം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വരൾച്ചാ ബാധിത പ്രദേശത്ത് അപ്പർ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി. ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്. രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ് 2023 അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ജിഡിപി യുടെ 3. 3% ശതമാനം വർധനവുണ്ടായി. 2019-20 കാലഘട്ടത്തേക്കാൾ മൂന്നിരട്ടിയാണ് ഈ വർധന.
ഈ ബജറ്റിലും ഒരു സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടില്ല. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ പിന്നീട് പ്രഖ്യാപനങ്ങൾ നടത്തും. കേരളം എയിംസുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനൊപ്പം സംസ്ഥാനങ്ങൾക്ക് പ്രത്യേകമായി സ്ഥാപനങ്ങൾ തുടുങ്ങുന്നതും പ്രഖ്യാപിച്ചിട്ടില്ല. 50 വിമാനത്താവളങ്ങൾ പോലും എവിടെ തുടങ്ങുമെന്ന് പറയുന്നില്ല. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ താൽപ്പര്യം കണക്കിലെടുത്ത് പിന്നീട് പ്രഖ്യാപിക്കാനാണ് സാധ്യത. ഇതിലൂടെ സംസ്ഥാനങ്ങളെ തഴഞ്ഞുവെന്ന പരാതി ഉയരില്ലെന്നാണ് പ്രതീക്ഷ.
രാജ്യത്ത് 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. പാൻ കാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടത്തരം ചെറുകിട വ്യവസായങ്ങൾക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടിയും തൊഴിൽ പരിശീലനത്തിന് കൗശൽ വികാസ് യോജനയും ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാൻ യാന്ത്രിക സംവിധാനം വരും. ഇതും സംസ്ഥാനങ്ങൾക്ക് ആകെ ഗുണം ചെയ്യും. കണ്ടൽക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി, ഭൗമസംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി എന്നിവയുമുണ്ട്.
20 നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും. 2030-ഓടെ ഹരിത ഹൈഡ്രജൻ ഊർജ ഉപയോഗം. ഹരിതോർജ പദ്ധതികൾക്ക്. 35000 കോടി വകയിരുത്തി. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ മിഷൻ കർമ്മയോഗി, 2070-ഓടെ സീറോ കാർബൺ വിസരണം എന്നിവയും ഈ ബജറ്റിലെ സുപ്രധാന പദ്ധതികളാണ്. നഗരവികസനത്തിന് 10000 കോടി രൂപയുമുണ്ട്. അരിവാൾ രോഗം 2027ഓടെ നിർമ്മാർജനം ചെയ്യും, ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ എന്നിവയും സംസ്ഥാനങ്ങൾക്ക് ഗുണകരമായി മാറും. പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യും
പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയായി. കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരു ദേശീയ ഡിജിറ്റൽ ലൈബ്രറി പ്രാവർത്തികമാക്കും. ഭൂമിശാസ്ത്രം, ഭാഷകൾ, തരങ്ങൾ, തലങ്ങൾ എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനാണിത്. ആദിവാസി വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടുത്ത 3 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാൻ 15,000 കോടി രൂപ ലഭ്യമാക്കും.
എല്ലാ നഗരങ്ങളും പട്ടണങ്ങളും മാൻഹോളിൽ നിന്ന് മെഷീൻ ഹോൾ മോദിലേക്ക് മാറുന്നതിന് സെപ്റ്റിക്സ് ടാങ്കുകളുടെയും അഴുക്കുചാലുകളുടെയും 100% മെക്കാനിക്കൽ ഡിസ്ലഡ്ജിങ് പ്രവർത്തനക്ഷമമാക്കും.
മറുനാടന്‍ മലയാളി ബ്യൂറോ