- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സൻസദ് ടിവിയെ വിമർശിച്ച് കോൺഗ്രസ്
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ സൻസദ് ടിവി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ തവണ കാണിച്ചതിനെ വിമർശിച്ച് കോൺഗ്രസ്. പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യവേ, പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് തന്റെ എക്‌സിലെ കുറിപ്പിലൂടെ ആരോപിച്ചത്.
പാർലമെന്റ് നടപടികൾ കാണിക്കേണ്ടതിന് പകരം ക്യാമറാമാന്റെ ആരാധനയാണ് കണ്ടതെന്നും സൻസദ് പ്രതിപക്ഷത്തെ തഴഞ്ഞെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കുറിപ്പിന്റെ പൂർണരൂപം:
'രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ 51 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ആരെയാണ് സൻസദ് ടിവി ഏറ്റവും കൂടുതൽ ചിത്രീകരിച്ചത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 73 തവണ
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ 6 തവണ
അതുപോലെ തന്നെ സർക്കാരിനൈ 108 തവണയാണ് സൻസദ് ടിവിയിൽ കാണിച്ചത്. പ്രതിപക്ഷത്തെ 18 തവണയും. പാർലമെന്റ് നടപടികൾ ചിത്രീകരിക്കുകയാണ് സൻസദ് ടിവിയുടെ ജോലി, ക്യാമറാമാന്മാരുടെ ആരാധന കാണിക്കലല്ല'
രാജ്യത്തിന്റെ പാർലമെന്ററി ചാനലാണ് സൻസദ് ടിവി. ലോക്സഭാ ടെലിവിഷനും രാജ്യസഭാ ടെലിവിഷനും സംയോജിപ്പിച്ച് 2021ലാണ് സൻസദ് ടിവി അവതരിപ്പിക്കുന്നത്. രണ്ട് സഭാനടപടികളും മറ്റ് പാർലമെന്റ് പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യും