- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ? കെ സുധാകരന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയത് മീനാക്ഷി ലേഖി അല്ല; മറ്റൊരു സഹമന്ത്രിയായ വി മുരളീധരനെന്ന് വിദേശകാര്യമന്ത്രാലയം; സാങ്കേതിക പിഴവെന്നും വിശദീകരണം
ന്യൂഡൽഹി: ഒടുവിൽ ആ ആശയക്കുഴപ്പം മാറി. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം നൽകിയ മറുപടിയെ ചൊല്ലിയാണ് ലോക്‌സഭയിൽ ആശയക്കുഴപ്പം ഉണ്ടായത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയിൽ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെ സുധാകരൻ എംപിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നൽകിയത്. എന്നാൽ വിഷയത്തിൽ താൻ മറുപടി നൽകിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാർലമെന്റ് ഉത്തരത്തിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ലോക്സഭയിൽ കെ.സുധാകരൻ എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.. ഇക്കാര്യത്തിൽ സാങ്കേതിക പിഴവു സംഭവിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തായിരുന്നു മീനാക്ഷി ലേഖിയുടെ നിഷേധക്കുറിപ്പ്.അതിനിടെ മീനാക്ഷി ലേഖിയുടെ പ്രതികരണത്തിൽ ശിവസേന എംപി പ്രിയങ്ക ചതുർവേദി ആശങ്ക അറിയിച്ചു. 'തന്റേതല്ല മറുപടിയെന്നാണ് മീനാക്ഷി ലേഖിജി പറയുന്നത്. താനല്ല അതിൽ ഒപ്പുവച്ചതെന്നും പറയുന്നു. ഇതൊരു വ്യാജ മറുപടിയാണെന്നാണോ മീനാക്ഷി ലേഖി അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനമാണ്. ഇക്കാര്യത്തിൽ അവർ വിശദീകരണം നൽകിയാൽ നന്നാവും', പ്രിയങ്ക ചതുർവേദി പറഞ്ഞു.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്നതിന് പുറമേ ഇസ്രയേൽ സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ഉപചോദ്യവും കെ സുധാകരൻ ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെ ഇന്ത്യൻ അംബാസഡർ നവോർ ഗിലോൺ ഹമാസിനെ ഭീകര സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ അത്തരം പ്രഖ്യാപനം ഉണ്ടായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ