- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഹിന്ദിയിൽ പരീക്ഷയെഴുതാൻ സുന്ദർ പിച്ചൈ നിർബന്ധിതൻ ആയിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്ത് എത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നോ? പ്രധാനമന്ത്രി അടക്കം രാജ്യസഭയിൽ ഇരിക്കവേ കേന്ദ്ര നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം; ഹിന്ദി വിരുദ്ധ വികാരം ഏറ്റെടുത്ത തമിഴകത്ത് വീഡിയോ വൈറൽ; പ്രസംഗം റീട്വീറ്റ് ചെയ്ത് കമൽഹാസൻ അടക്കമുള്ള പ്രമുഖർ
ന്യൂഡൽഹി: ഹിന്ദി അടിച്ചേൽപിക്കാൻ നടത്തുന്ന ആസൂത്രിത ശ്രമങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട സിപിഎം എംപി ജോൺ ബ്രിട്ടാസ് രംഗത്തുവന്നത് കുറച്ചു ദിവസം മുമ്പാണ്. രാജ്യസഭയിൽ ബ്രിട്ടാസ് നടത്തിയ പ്രസംഗം പക്ഷേ തരംഗമായത് തമിഴകത്തായിരുന്നു. ഹിന്ദി വിരുദ്ധ വികാരം മനസ്സി്ൽ സൂക്ഷിക്കുന്ന തമിഴർ ഈ പ്രസംഗം ഏറ്റെടുക്കുന്ന കാഴ്‌ച്ചയും കണ്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഡോ.ജോൺ ബ്രിട്ടാസ് എം. പി യുടെ പ്രസംഗം.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഡോ.ജോൺ ബ്രിട്ടാസ് എം പി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേൾക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പ്രസംഗത്തിൽ പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ബ്രിട്ടാസ് ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ഡി.എം.കെ എംപി തിരുച്ചി ശിവയുടെ നേതൃത്വത്തിൽ ഡി.എം.കെ എംപിമാർ 'ഹിന്ദി അടിച്ചേൽപിക്കരുത്' മുദ്രാവാക്യവും മുഴക്കയിരുന്നു. രാജ്യസഭ ശൈത്യകാല സമ്മേളനം പിരിയാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ശൂന്യവേളയിലാണ് ഹിന്ദി അടിച്ചേൽപിക്കലിനെതിരെ ബ്രിട്ടാസ് രംഗത്തുവന്നത്.
ഹിന്ദിയെ ഏക ദേശീയ ഭാഷയായി ഉയർത്തുന്നതിനുള്ള പ്രത്യക്ഷവും ഗൂഢവുമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിക്ക് ഔദ്യോഗിക ഭാഷ സമിതി അടുത്തിടെ ഹിന്ദി ഭാഷ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച 11ാം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ, ഐ.ഐ.എം ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠനമാധ്യമമായി ഉപയോഗിക്കാനാണ് കമ്മിറ്റി ശിപാർശ.
ഉത്തരേന്ത്യയിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദക്ഷിണേന്ത്യയിൽ പഠനത്തിന് എത്തുന്നത്. ചെന്നൈ, ബംഗളൂരു, കേരളം ഉൾപ്പെടെ സ്ഥലങ്ങളിലെ ഉത്തരേന്ത്യൻ വിദ്യാർത്ഥികളോട് തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പഠിക്കാൻ ആവശ്യപ്പെട്ടാൽ അവരിൽ ഭൂരിഭാഗം പരാജയപ്പെടുമെന്ന് ബ്രിട്ടാസ് ഓർമിപ്പിച്ചു. ഹിന്ദിയിൽ പരീക്ഷയെഴുതാൻ സുന്ദർ പിച്ചൈ നിർബന്ധിതനായിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്തേക്ക് എത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നോ എന്ന ചോദ്യവും എംപി ഉന്നയിച്ചിരുന്നു.
இதையே கேரளமும் பிரதிபலிக்கின்றது என்பது பாதி இந்தியாவிற்கான சோற்றுப் பதம். பொங்கல் வருகிறது எச்சரிக்கை. ஓ! Sorry உங்களுக்குப் புரிவதற்காக "ஜாக்த்தே ரஹோ" https://t.co/HLIcAHSpnb
- Kamal Haasan (@ikamalhaasan) December 25, 2022
ദിവസങ്ങൾക്ക് ശേഷം ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ദക്ഷിണേന്ത്യയിൽ തരംഗമാകുകയാണ്. നിരവധി പേരാണ് ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തിരിക്കുന്നത്. 'പാതി ഇന്ത്യയുടെ ശബ്ദം' എന്നാണ് കമൽഹാസൻ പ്രസംഗം റിട്വീറ്റ് ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. പൊങ്കൽ വരുന്നുണ്ട് എന്നും കമൽഹാസൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. തെലങ്കാന ഭരിക്കുന്ന ടി ആർ എസിന്റെ സോഷ്യൽ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ എൻ എസ് മാധവനെ പോലുള്ള പ്രഗൽഭ എഴുത്തുകാരും ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തു.