ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുന്നു. സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികൾ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.

സമവായ ചർച്ചകളിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാൻ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോൺഗ്രസ് സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കൾ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു.

നേരത്തെ രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സമവായ ചർച്ചകൾ നടത്തിയിരുന്നെങ്കലും അതും ഫലം കണ്ടിരുന്നില്ല. ലോക്സഭയിൽ ഇതുവരെയുള്ള സ്പീക്കർമാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടാണ്. ആ ചരിത്രമാണ് ഇതോടെ മാറുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ വീണ്ടും നിർദേശിച്ചു. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർള 17-ാം ലോക്സഭയിലും സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. രണ്ടാം തവണ ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയാൽ പ്രതിപക്ഷം എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ബിജെപിച്ചു. നേരത്തെ രാജ്‌നാഥ് സിങ് ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്‌നാഥ് സിങ് ബന്ധപ്പെട്ടു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാക്കളെ കണ്ടു. മത്സരം ഒഴിവാക്കണമെന്ന അഭിപ്രായം ഇന്ത്യാ മുന്നണിയിലും ഉയർന്നെങ്കിലും ഡെപ്യൂട്ടി് സ്പീക്കർ സ്ഥാനത്തിൽ തീരുമാനം ഉണ്ടാകാതെ വന്നതോടെ മത്സരത്തിന് വഴിയൊരുങ്ങുകയായിരുന്നു.