- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്ത് ബിജെപി
ന്യൂഡൽഹി: സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനിടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്ത് ബിജെപി. സ്പീക്കർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്‌പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കാമെന്ന് അറിയിച്ച ബിജെപി, സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലിൽ നിന്ന് രാവിലെ ഇന്ത്യ സഖ്യ നേതാക്കൾ പിന്മാറിയിരുന്നു.
പ്രോട്ടെം സ്പീക്കറുടെ പാനലിൽ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, സുധീപ് ബന്ദോപദ്ധ്യായ എന്നീ ഇന്ത്യ സഖ്യ നേതാക്കളുടെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്. സഭ തുടങ്ങുന്നതിന് മുമ്പ് പിന്മാറുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്കി. പാനലിൽ നിന്ന് പിന്മാറേണ്ട എന്നായിരുന്നു തുടക്കത്തിൽ ഡിഎംകെയുടെ നിലപാട്.
സ്പീക്കർ സ്ഥാനാർത്ഥിയെ ഉടൻ നിശ്ചയിക്കാനിരിക്കെ ഇക്കാര്യത്തിൽ ഡിഎംകെയെ സർക്കാർ സമീപിച്ചു എന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം എന്നാണ് വാഗ്ദാനം. കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറിനായി അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം പുതിയ സ്പീക്കറെ അറിയിക്കുമെന്നും രാഹുൽ നിലപാട് ഇതുവരെ എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.