ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അൽപ സമയത്തിനകം നടക്കും. ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നൽകാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യാസഖ്യം തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർല തന്നെയാണ് എൻഡിഎ സ്ഥാനാർത്ഥി. ഇന്ത്യാസഖ്യത്തിനായി കോൺഗ്രസിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർലയുടെ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം.

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടിയായി ശശി തരൂർ അടക്കമുള്ള ഏഴ് എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നേക്കും. പ്രതിപക്ഷത്തുള്ള ചില എംപിമാർ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തിൽ ഇവർക്ക് ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ലെന്നാണ് വിവരം. ഇന്ത്യ സഖ്യത്തിലെ 232 എംപിമാരിൽ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്സഭയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിട്ടില്ല.

കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപിമാരായ ശത്രുഘ്നൻ സിൻഹ, ദീപക് അധികാരി, നൂറുൽ ഇസ്ലാം, സമാജ് വാദി പാർട്ടി എംപി അഫ്സൽ അൻസാരി എന്നിവരും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്യാൻ ബാക്കിയുള്ളത്. ഗുണ്ടാനേതാവും മുൻ രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി.

തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ നാലുവർഷത്തെ ജയിൽ ശിക്ഷ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജൂലായിൽ ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിൽ വരും. ശിക്ഷ ശരിവച്ചാൽ അഫ്സാൽ അൻസാരിക്ക് പാർലമെന്റ് അംഗത്വം നഷ്ടപ്പെടും. വിവിധ കാരണങ്ങളാലാണ് മറ്റു എംപിമാർ കഴിഞ്ഞ ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.

ബുധനാഴ്ച 11 മണിയോടെ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ സഭയിൽ ഹാജരായ മൊത്തം എംപിമാരുടെ എണ്ണമനുസരിച്ചായിരിക്കും ഭൂരിപക്ഷ പിന്തുണ കണക്കാക്കുക. 543 അംഗ പാർലമെന്റിൽ നിലവിൽ ഏഴുപേർ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തിൽ 536 അംഗങ്ങൾക്കാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകുക. ഈ സാഹചര്യത്തിൽ 269 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഭൂരിപക്ഷം ലഭിക്കുകയുള്ളൂ.

പ്രതിപക്ഷത്തിന് നിലവിൽ 232 എംപിമാരാണുള്ളത്. ഇതിൽ അഞ്ചുപേർ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ അവരുടെ അംഗബലം 227 ആയി. എൻഡിഎയ്ക്ക് 293 എംപിമാരുടെ പിന്തുണയുണ്ട്. കൂടാതെ നാല് എംപിമാരുള്ള ജഗന്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.കോൺഗ്രസ് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ആദ്യമല്ല. ലോക്‌സഭയിൽ ഇതുവരെ നടന്ന 22 സ്പീക്കർ തിരഞ്ഞെടുപ്പുകളിൽ 17 തവണ ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ലോക്‌സഭയിലുൾപ്പെടെ 5 തവണ ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.

രാജ്സ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് ഓം ബിർല. ഇത്തവണ കോൺഗ്രസിലെ പ്രഹ്ലാദ് ഗുഞ്ജലിനെതിരെ 41,924 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. മാവേലിക്കരയിൽനിന്ന് 10868 വോട്ടിനാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. സിപിഐയിലെ സി.എ.അരുൺകുമാറായിരുന്നു എതിരാളി.

സ്പീക്കർ സ്ഥാനത്തേക്കു നാമനിർദ്ദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർലയുടെ സ്ഥാനാർത്ഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കി. സമയപരിധി അവസാനിക്കുന്നതിനു 5 മിനിറ്റ് മുൻപാണു കൊടിക്കുന്നിലിന്റെ പേരു നിർദേശിച്ചുള്ള പ്രമേയത്തിനു പ്രതിപക്ഷം നോട്ടിസ്