ന്യൂഡൽഹി: കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി കുടിശ്ശിക പാർലമെന്റിൽ ഉന്നയിച്ചു തിരുവനന്തപുരം എം പി ശശി തരൂർ. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി കുടിശ്ശിക നൽകാത്തത് എന്തെന്നാണ് തരൂർ ഉന്നയിച്ചത്. ഇതിന് മറുപടിയും നൽകി കെ എൻ ബാലഗോപാൽ. രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ജി.എസ്.ടി ഇനത്തിൽ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ജി.സ്.ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകൾ തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വൈകുന്നതാണ് കാരണം. രേഖകൾ കൈമാറാതെ കുടിശിക അനുവദിക്കാൻ സാധിക്കില്ല. കുടിശിഖ സംബന്ധിച്ച രേഖകൾ തന്റെ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നഷ്ടപരിഹാര വകയിലുള്ള എല്ലാ കുടിശികയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും നിലവിൽ 2017 മുതൽ 4,439 കോടി രൂപ മൊത്തം കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി ശശി തരൂർ വ്യക്തമാക്കി.

ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമല സീതാരാമനെ കണ്ടെിരുന്നു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്നുമാണ് ആവശ്യപ്പെട്ടത്. യുജിസി അദ്ധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിൽ മുഴുവൻ അദ്ധ്യാപകരുടെയും ശമ്പള വിതരണത്തിനുള്ള പണവും കേന്ദ്രസർക്കാർ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിർദേശ പ്രകാരം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു. ഈ ഇനത്തിൽ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ലെന്നുമാണ് ബാലഗോപാൽ പറഞ്ഞത്.

വിപണിയിൽനിന്ന് കടമെടുപ്പിനുള്ള പരിധി ഒരു ശതമാനം ഉയർത്തണം, ഊർജമേഖലയിൽ 2021-22ൽ സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപ്പുവർഷം 4060 കോടി രൂപയുടെ അധിക കടമെടുപ്പിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു. ഈ വർഷം ജൂണിലെ ജി.എസ്.ടി നഷ്ടപരിഹാരത്തുകയായ 1548 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തികവരുമാന പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നത് ബുദ്ധിമുട്ടിക്കുന്നതായും ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.