- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
തുടർച്ചയായി ആറു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി; വമ്പന്മാരെ പിന്തള്ളി പുതിയ പാർലമെന്റിൽ നാരീശക്തി ചർച്ചയാക്കി നിർമലാ സീതാരാമൻ; ഫോബ്സിലെ കരുത്തുമായി മൊറാർജി ദേശായിയുടെ റിക്കോർഡിലേക്ക്; ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
ന്യൂഡൽഹി: പുതിയ പാർലമെന്റിൽ നാരീശക്തിയുടെ കരുത്തായി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. തുടർച്ചയായി ആറു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന റെക്കോഡിലേക്കും നിർമലാ സീതാരാമൻ എത്തുകയാണ്. മുൻപ്രധാനമന്ത്രി മൊറാർജി ദേശായിയാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ചത്തെ ഇടക്കാല ബജറ്റോടുകൂടി മുൻകേന്ദ്ര ധനമന്ത്രിമാരായ മന്മോഹൻ സിങ്, അരുൺ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ അഞ്ചു ബജറ്റ് നേട്ടം മറികടന്നു. പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ബജറ്റായതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നും വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കുമെന്നും കഴിഞ്ഞമാസം നിർമല വ്യക്തമാക്കിയിരുന്നു. 2019ലാണ് നിർമലാ സീതാരാമൻ ധനമന്ത്രിയായി ചുമതലയേറ്റത്. ഇന്ദിരാഗാന്ധിക്കുശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതയെന്ന ബഹുമതിയും നിർമലയ്ക്കാണ്.
ഫോബ്സ് മാസികയുടെ 2023ലെ ഏറ്റവും കരുത്തുറ്റ വനിതകളിൽ ഇടം നേടിയ നാലു ഇന്ത്യൻ വനിതകളിൽ ഒരാളാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പട്ടികയിൽ നിർമലാ സീതാരാമനാണ് ഇന്ത്യയിൽ നിന്നുള്ള വനിതകളിൽ ഏറ്റവും മുന്നിൽ. 32-ാം സ്ഥാമനമാണ് ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ നിർമല സീതാരാമൻ സ്വന്തമാക്കിയത്. 2019 മുതൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയാണ്.
2017 മുതൽ 2019 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പും ധനകാര്യ വകുപ്പും കൈകാര്യം ചെയ്ത സ്ത്രീയെന്ന നേട്ടവും നിർമലാ സീതീരാമന് സ്വന്തമാണ്. 2022ലെ ലോകത്തിലെ ഏറ്റവും ശക്തരായ വനികളുടെ പട്ടികയിൽ 36-ാം സ്ഥാനം നേടിയിരുന്നു. 2019 മുതലാണ് നിർമല സീതാരാമൻ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. 1959-64 കാലഘട്ടത്തിൽ തുടർച്ചയായി അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാർജി ദേശായി അവതരിപ്പിച്ചിട്ടുണ്ട്. പത്ത് ബജറ്റുകൾ അവതരിപ്പിച്ച് ഏറ്റവും അധികം ബജറ്റുകൾ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും മൊറാർജി ദേശായിക്കാണ്.
നേരത്തെ ധനമന്ത്രിമാരായ മന്മോഹൻ സിം?ഗ്, അരുൺ ജെയ്റ്റ്ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരും തുടർച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പി. ചിദംബരം 2003-2005 മുതൽ 2008-2009 വരെയും യശ്വന്ത് സിൻഹ 1998-ലും, 1999-2000 മുതൽ 2002-03 വരെയും തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചു. യശ്വന്ത് സിൻഹയാണ് വൈകുന്നേരം അഞ്ചിനുള്ള ബജറ്റ് അവതരണ സമയം മാറ്റി രാവിലെ 11 മുതലാക്കിയത്. 1991 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലാണ് മന്മോഹൻ സിങ് തുടർച്ചായായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചത്. ഇവരെ പിന്നാലാക്കിയാണ് നിർമല സീതാരാമൻ തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കുന്നത്.
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോഡും നിർമല സീതാരാമനാണ്. 2020-ൽ രണ്ട് മണിക്കൂർ 42 മിനിട്ട് സമയമെടുത്തായിരുന്നു ബജറ്റ് അവതരണം. പേപ്പർ ഇല്ലാതെ, അച്ചടിച്ച കോപ്പി ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ആദ്യ കേന്ദ്ര ധനമന്ത്രിയും നിർമലാ സീതാരാമൻ ആയിരുന്നു. 2021-ലെ ബജറ്റിലായിരുന്നു ഇത്. അച്ചടിച്ച കോപ്പി ഇല്ലാത്തതുകൊണ്ട് തന്നെ പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ' ലഭ്യമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ