- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്; ഇക്കാര്യം സമ്മതിക്കുന്നതിൽ മടിയില്ല; ബിജെപിക്ക് നല്ല സർട്ടിഫിക്കറ്റുമായി മുസ്ലിംലീഗ് എംപി പി വി അബ്ദുൽ വഹാബ്; പ്രസ്താവന വനിതാ സംവരണ ബില്ലിനെ പിന്തുണച്ച്
ന്യൂഡൽഹി: മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ടെന്ന് പിവി അബ്ദുൽ വഹാബ് എംപി. ഇക്കാര്യം സമ്മതിക്കാൻ മടിയില്ലെന്നും മുസ്ലിംലീഗ് നേതാവ്. രാജ്യസഭയിൽ വനിതാ സംവരണ ബില്ലിൽ സംസാരിക്കുമ്പോഴാണ് മുത്തലാഖ് വിഷയത്തിലെ പരാമർശമുണ്ടായത്. മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇത് നാരീശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ബില്ലിനെ പിന്തുണയക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ് പ്രകാരം മുസ്ലിം വനിതകൾ കേരളത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായെന്നും വഹാബ് ചൂണ്ടിക്കാട്ടി. വെറും ന്യൂനപക്ഷങ്ങളായി മുസ്ലീങ്ങളെ കാണരുതെന്നും വഹാബ് എംപി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയും എംപി രാജ്യസഭയിൽ ഉന്നയിച്ചു. തി വ്യവസ്ഥ ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥക്കെതിരെ ദേവസ്വം മന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നു. കേരളത്തിൽ പോലും ഇതാണ് സ്ഥിതിയെന്നും വഹാബ് എംപി പറഞ്ഞു.
മുത്തലാഖ് ബില്ലിനെ എതിർക്കുന്ന നിലപാടായിരുന്നു മുസ്ലിംലീഗിന് ഉണ്ടായിരുന്നത്. ഈ വിഷയത്തിലാണ് ഇപ്പോൾ ബിജെപിക്ക് മുസ്ലിം വനിതകളുടെ പിന്തുണ ലഭിച്ചതായി വ്യക്തമാക്കി അബ്ദുൾ വഹാബ് രംഗത്തുവന്നത്. അതേസമയം, ഭരണപ്രതിപക്ഷ അംഗങ്ങൾ ഒരു പോലെ പിന്തുണക്കുന്ന സാഹചര്യത്തിൽ രാജ്യസഭയിലും ബില്ല് പാസാകും. സെൻസെസ്, മണ്ഡല പുനർ നിർണ്ണയ നടപടികൾ പൂർത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക്‌സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികൾ തുടങ്ങൂയെന്ന് അമിത്ഷാ വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.
വനിത സംവരണത്തിനുള്ളിൽ പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് സംവരണ വേണമെന്ന ആവശ്യം ബില്ലിന്മേൽ ലോക് സഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഒബിസി വിഭാഗങ്ങളെ സർക്കാർ അവഗണിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ ഒബിസിക്കാരനായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന് നൽകിയിരിക്കുന്നതെന്ന മറുപടിയിലൂടെ നേരിടുകയും ചെയ്തു.
മറുനാടന് ഡെസ്ക്