- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാൻ കാർഡ് തിരിച്ചറിയൽ രേഖയായി മാറും; കെവൈസി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കും; ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പദ്ധതികൾ; മൂന്ന് വർഷത്തിനകം 38,800 അദ്ധ്യാപകരെ കേന്ദ്രസർക്കാർ നിയമിക്കും; ഗ്രാമീണ മേഖലയിൽ കാർഷിക സ്റ്റാർട് അപ്പുകൾ തുടങ്ങമെന്നും ധനമന്ത്രി
ന്യൂഡൽഹി: അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിലേക്ക് പാൻകാർഡും എത്തുന്നു. ബിസിനസ് രംഗത്ത് പാൻ തിരിച്ചറിയൽ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പാൻ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് പാൻ തിരിച്ചറിയൽ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കെവൈസി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയിൽ നിർമല സീതാരാമൻ പറഞ്ഞു.
ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പദ്ധതി പ്രകാരം അടുത്ത മൂന്ന് വർഷത്തിനകം 38,800 അദ്ധ്യാപകരെ കേന്ദ്രസർക്കാർ നിയമിക്കും. കൂടാതെ സ്‌കൂൾ പ്രവർത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.
വാർഡ് തലത്തിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റൽ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഴ്സിങ് രംഗത്ത് കൂടുതൽ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കൽ കോളജുകളോട് ചേർന്നാണ് നഴ്സിങ് കോളജുകൾ ആരംഭിക്കുക. കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് നാഷണൽ ഡിജിറ്റൽ ലൈബറി ഫോർ കിഡ്സിന് രൂപം നൽകുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
ഏഴ് മേഖലകൾക്കാണ് ഈ ബജറ്റ് മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. പി എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസർക്കാർ വഹിക്കുമെന്നും നിർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഈ വർഷം ഏഴുശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഉയർന്ന വളർച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിർമല സീതാരാമൻ പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി നൂറ് വർഷമാകുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട വളർച്ച നേടണം എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങൾക്ക് എൽപിജി കണക്ഷൻ നൽകി. 47.8 ജൻധൻ അക്കൗണ്ടുകൾ തുറന്നതായും ധനമന്ത്രി പറഞ്ഞു. അതേസമയം 2200 കോടി രൂപ ചെലവിൽ ആത്മനിർഭർ ക്ലീൻ പ്ലാന്റ് പദ്ധതി തുടങ്ങും മന്ത്രി വ്യക്തമാക്കി. ഗ്രാമീണ മേഖലയിൽ കാർഷിക സ്റ്റാർട് അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഹൈദാരാബാദിലെ മില്ലറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയർത്തും. പി എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസർക്കാർ വഹിക്കും. വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നിർമല സീതാരാമൻ പറഞ്ഞു.
മറുനാടന്‍ ഡെസ്‌ക്