ന്യൂഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിങ് പുതിയ മന്ദിരത്തിൽ തുടങ്ങും. പ്രത്യേക പൂജകൾ നടത്തി കൊണ്ടാകും പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം തുടങ്ങുക. ആദ്യ ദിനം സിറ്റിങ് പഴയ മന്ദിരത്തിലാകും. എം പിമാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക. രാജ്യസഭ, ലോക്‌സഭ സ്റ്റാഫുകൾക്ക് ഒരേ യൂനിഫോമായിരിക്കും.

കീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂനിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് പ്രത്യേക പെരുമാറ്റ പരിശീലനം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനം ഉണ്ടാകും.

പാർലമെന്റിലെ 271 സ്റ്റാഫുകൾക്കും പുതിയ യൂനിഫോം നൽകിയിട്ടുണ്ട്. ജെൻഡർ ന്യൂട്രൽ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂനിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷർട്ടായിരിക്കും ധരിക്കേണ്ടത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പാർലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാർ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം. സെപ്റ്റംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂനിഫോം കൈപ്പറ്റാൻ നിർദ്ദേശം നൽകിയിരുന്നു.

5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറും. പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനമെന്ന നിലയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.

സെഷനിൽ അഞ്ച് സിറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നും താത്ക്കാലിക കലണ്ടറിനെ കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പതിനേഴാം ലോക്സഭയുടെ പതിമൂന്നാം സമ്മേളനം 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച ആരംഭിക്കുമെന്ന് അംഗങ്ങളെ അറിയിക്കുന്നുവെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.