- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിന് അകത്ത് പ്രതിഷേധിച്ച ഒരാൾ ഉപയോഗിച്ചത് ബിജെപി എംപി പ്രതാപ് സിൻഹ അനുവദിച്ച പാസ്; സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് പിടിയിലായത് നീലം, അമോൽ ഷിൻഡെ എന്നിവർ; സുരക്ഷാ വീഴ്ച്ചയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല; പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുന്നു
ന്യൂഡൽഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്സഭ നടുങ്ങിയിരിക്കയാണ്. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് രണ്ടു യുവാക്കൾ സന്ദർശക ഗാലറിയിൽ നിന്നും താഴെ എംപിമാർക്കിടയിലേക്ക് ചാടിയത്. ഇതേസമയം സഭയ്ക്ക് പുറത്തും പ്രതിഷേധം ഉണ്ടായിരുന്നു.
കളർ സ്പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേർ പാർലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോൽ ഷിൻഡെ (25) എന്നിവരാണ് പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. പിടിയിലായ മറ്റൊരാൾ കർണാടക സ്വദേശിയാണ്. കസ്റ്റഡിയിൽ എടുത്തവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർധിപ്പിച്ചു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ലോക്സഭ സ്പീക്കർ ഓം ബിർല ലോക്സഭയെ അറിയിച്ചു. ലോക്സഭയ്ക്ക് അകത്തു പ്രതിഷേധിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
പാർലമെന്റിൽ കളർ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ ഒരാളുടെ കൈവശം ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് ഉണ്ടായിരുന്നു എന്നാണ് പുത്തുവരുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പാസ് നൽകിയ കാര്യത്തിൽ വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പാർലമെന്റിന്റെ അകത്തും പുറത്തും രണ്ടു പേർ വീതമാണ് കളർസ്പ്രേ പ്രയോഗിച്ചത്. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും ചേംബറിലേക്ക് രണ്ടു പേർ ചാടുകയായിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേർ എംപിമാർക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളർ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പ്രതികരിച്ചു.
യെല്ലോ കളറിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാർ പറയുന്നത്. ഇവരെ എംപിമാരും സെക്യൂരിറ്റിയും ചേർന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.
പാർലമെന്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി.
പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. എംപിമാർ എല്ലാവരും സുരക്ഷിതരാണ്. ണ്ട് എംപിമാർ ചേർന്ന് പാർലമെന്റിനകത്ത് അക്രമികളിൽ ഒരാളെ പിടികൂടി. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമാണെന്നും തങ്ങൾക്ക് ആരുടെയും പിന്തുണയില്ലെന്നും പിടിയിലായ നീലം അവകാശപ്പെട്ടു. ജയ് ഭാരത്, ഭാരത് മാതാ കീ ജയ്, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി.
മറുനാടന് ഡെസ്ക്