- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സിൽവർ ലൈൻ ഡിപിആർ അപൂർണം; കെ റെയിൽ വിശദാംശങ്ങൾ നൽകിയിട്ടില്ല; സാങ്കേതിക കാര്യങ്ങളിലും എത്രത്തോളം ഭൂമി വേണ്ടിവരുമെന്നതിലും വ്യക്തത വന്നിട്ടില്ല; ഇപ്പോൾ തീരുമാനമെടുക്കാനാവില്ല; നിലപാടറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡൽഹി: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കേരള സർക്കാർ വ്യക്തമാക്കുമ്പോഴും പദ്ധതിയിൽ കേന്ദ്രസർക്കാർ ഇരുട്ടത്ത് തന്നെ. സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ചോദിച്ച വിശദാംശങ്ങൾ കെ റെയിൽ നൽകിയിട്ടില്ല. പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭയിൽ എളമരം കരീമിന്റെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
പദ്ധതിയുടെ സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കെ റെയിലിനോട് ചോദിച്ചിട്ടുണ്ട്. എത്രത്തോളം ഭൂമി വേണ്ടിവരും, അലൈന്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, നിലവിലെ ഏതെങ്കിലും റെയിൽ ക്രോസിങ്ങിൽ മാറ്റം വരുത്തേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചിരുന്നു.
സാങ്കേതിക വശങ്ങളെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ ചോദിച്ചിട്ട് കെ റെയിൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. അതു ലഭിച്ചശേഷം മാത്രമേ പദ്ധതിയുടെ സാധ്യതയുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് കടക്കാനാകൂ എന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച തീരുമാനത്തിന് കാലതാമസമെടുക്കുമോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല.
സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ പണം തടസ്സമാകില്ലെന്ന് ധനമന്ത്രി കെ എൻ ബാല?ഗോപാലും നിയമസഭയിൽ അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്