- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വനിതാ ബില്ലിനു പിന്തുണ; ഇനിയും വൈകുന്നത് സ്ത്രീകളോടുള്ള അനീതി; വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി; പാർലമെന്റിൽ ചർച്ചകൾ തുടങ്ങി
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് പാർലമന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി ലോക്സഭയിൽ. വനിതാ സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. പാർലമെന്റിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലിന്റെ ചർച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്നും ബില്ലിനെ പിന്തുണക്കുന്നതായും സോണിയ ഗാന്ധി വ്യക്തമാക്കി. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിൽ വരുന്ന കാലതാമസം വനിതകളോടുള്ള അനീതിയാണ്. പിന്നാക്ക വിഭാഗത്തിലെ വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. വനിത സംവരണം ബിൽ ഞങ്ങളുടേതാണെന്ന് സോണിയ ഗാന്ധി ഇന്നലെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
അതിപ്രധാനമായ ഈ ബിൽ സഭ ഏകകണ്ഠമായി പാസാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന്, ചർച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് മന്ത്രി അർജുൻ സിങ് മേഘ്വാൾ പറഞ്ഞു. യുപിഎ ഭരണകാലത്ത് അവതരിപ്പിച്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കാത്തതിനാൽ ലാപ്സായി. ബിൽ പാസാക്കുന്നതിനേക്കാൾ ഭരണത്തിൽ തുടരുക എന്നതായിരിക്കും അവർ ആഗ്രഹിച്ചിരുന്നതെന്ന് മേഘ്വാൾ വിമർശിച്ചു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്‌സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്‌സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.
മറുനാടന് ഡെസ്ക്