- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ബജറ്റ് അവതരണം തുടങ്ങി
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമ ന്റെ ആറാമത്തെ ബഡ്ജറ്റാണിത്.സമ്പദ് രംഗത്ത് നവ ഉന്മേഷമാണെന്നും പത്തുവർഷംകൊണ്ട് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മോദി ഭരണത്തിൽ രാജ്യം കുതിച്ചുയർന്നു എന്നും ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന് നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു എന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വികസനത്തിന്റെ ഫലപ്രാപ്തി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തിന് ഒരു പുതിയ ലക്ഷ്യബോധം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രണ്ടാം ടേമിൽ സർക്കാർ അതിന്റെ നേട്ടങ്ങൾ ഇരട്ടിയാക്കി.
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗരോർജ്ജ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രിപറഞ്ഞു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായിതായി അവർ ചൂണ്ടിക്കാട്ടി. സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണ്, 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു. ഇടത്തരക്കാർക്ക് സ്വന്തമായി വീട് നിർമ്മിക്കാൻ സഹായം നൽകി. പി എം ആവാസ് യോജനയിൽ 3 കോടി വീടുകൾ നിർമ്മിച്ചു, അടുത്ത അഞ്ച് വർഷം കൊണ്ട് അഞ്ച് കോടി വീടുകൾ നിർമ്മിക്കുമെന്നും നിർമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ആറാം ബജറ്റാണിത്. എന്നാൽ ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്ഇന്ന് രാവിലെ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതി ധനമന്ത്രിക്ക് ആശംസകൾ നേർന്നു.
പ്രഖ്യാപനങ്ങൾ
ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
5 ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
ജനസംഖ്യ വർധന പഠിക്കും
35 ലക്ഷം തൊഴിൽ അവസരങ്ങൾ ഉടൻ സാധ്യമാക്കുമെന്ന് പ്രഖ്യാപനം
ആയുഷ്മാൻ പദ്ധതി വിപുലമാക്കും, രാഷ്ട്രീയ ഗോകുൽ പദ്ധതി വഴി പാലുൽപ്പാദനം കൂട്ടും
പത്ത് വർഷത്തിനിടെ വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു
34 ലക്ഷം രൂപ പിഎം ജൻ ധൻ അക്കൗണ്ട് വഴി എത്തി
വിലക്കയറ്റം നേരിയ തോതിൽ മാത്രമെന്ന് നിർമ്മല സീതാരാമൻ