ന്യൂഡൽഹി: മോദി സർക്കാറിന്റെ അവസാന ബജറ്റിൽ കാര്യമായ പുതിയ പ്രഖ്യാപനങ്ങളില്ല. ആദായ നികുതി സ്ലാബിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദായ നികുതി പരിധിയിൽ നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്

മോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായതായി ധനമന്ത്രി പറഞ്ഞു. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.

രാജ്യത്ത് 35 ലക്ഷം തൊഴിൽ അവസരങ്ങൾ ഉടൻ സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗരോർജ്ജ പദ്ധതി, ഇടത്തരക്കാർക്ക് സ്വന്തമായി വീട് നിർമ്മിക്കാൻ സഹായം, കാർഷി മേഖല സ്വകാര്യവത്കരിക്കൽ, തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ഉൾപ്പെടെ സർക്കാരിന്റെ ലക്ഷ്യങ്ങളാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2047 ൽ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യക്ക് വൻ നേട്ടങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കും. ഇന്ത്യൻ വിമാനക്കമ്പനികൾ 1000 പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സാങ്കേതിക രംഗത്തെ യുവാക്കൾക്ക് ഇത് സുവർണ കാലമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 50 വർഷം വരെ പലിശരഹിതമായി ഒരുലക്ഷം കോടിയുടെ ദീർഘകാല വായ്പ അനുവദിക്കും. പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടി സംരംഭകർക്കും യുവാക്കൾക്കും വായ്പയായി നൽകി.

വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് 35 ലക്ഷം തൊഴിൽ അവസരങ്ങൾ ഉടൻ സാധ്യമാക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗരോർജ്ജ പദ്ധതി, ഇടത്തരക്കാർക്ക് സ്വന്തമായി വീട് നിർമ്മിക്കാൻ സഹായം, കാർഷി മേഖല സ്വകാര്യവത്കരിക്കൽ, തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ഉൾപ്പെടെ സർക്കാരിന്റെ ലക്ഷ്യങ്ങളാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2047 ൽ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം മോദി സർക്കാറിന്റെ ഇടക്കാല ബജറ്റിൽ നേട്ടങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി വഴി ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒരു നികുതി എന്ന സംവിധാനം യാഥാർഥ്യമായെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് നേട്ടമാണുണ്ടായത്.

കോവിഡിന് ശേഷം പുതിയ ആഗോള ക്രമം രാജ്യങ്ങൾക്കിടയിൽ രൂപംകൊണ്ടു. ലോകം മുഴുവൻ കോവിഡ് രൂക്ഷമായി ബാധിക്കപ്പെട്ടു. ഇതിൽനിന്ന് മുന്നോട്ടുള്ള വഴി ലോകത്തിന് കാണിച്ചത് ഇന്ത്യയാണ്. ജി20 രാജ്യത്തിന്റെ നേട്ടമായി മാറി. അടുത്ത അഞ്ച് വർഷം വികസിത ഇന്ത്യയുടെ സ്വപ്നം തിരിച്ചറിയാനുള്ള സമയമാണ്. അമൃത് കാലത്തിലേക്കുള്ള സുസ്ഥിര വികസനം ഉറപ്പാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചു. പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന 3 കോടി വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് 2 കോടി വീടുകൾ കൂടി നിർമ്മിക്കും.