- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാവപ്പെട്ടവരുടെയും കർഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്; വികസന പാതയ്ക്ക് പുതിയ ഊർജം പകരും; 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ എല്ലാവരും അണിചേരണം; ധനമന്ത്രിയെ അഭിനനന്ദിച്ചു പ്രധാനമന്ത്രി മോദി; അടിസ്ഥാന ചോദ്യങ്ങൾക്ക് ബജറ്റിൽ ഉത്തരമില്ലെന്ന് ശശി തരൂർ; വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നെങ്കിലും ബജറ്റിനെ തള്ളി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും കർഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊർജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി. ധനമന്ത്രി നിർമ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
അതേസമയം ചില അടിസ്ഥാന ചോദ്യങ്ങൾക്ക് കേന്ദ്രബജറ്റിൽ ഉത്തരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ ചൂണ്ടിക്കാട്ടി. എം.എൻ.ആർ.ഇ.ജി.എ, പാവപ്പെട്ട ഗ്രാമീണ തൊഴിലാളികൾ, തൊഴിൽ, പണപ്പെരുപ്പം എന്നിവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അതേസമയം, ബജറ്റിൽ ചില നല്ല കാര്യങ്ങളുണ്ടെങ്കിലും തരൂർ വ്യക്തമാക്കി. തേസമമയം ഒരു സ്വപ്നത്തിനു ശേഷം ഉണരുമ്പോൾ ഒന്നും യാഥാർഥ്യമാകാത്ത അവസ്ഥയിലാണ് കേന്ദ്ര ബജറ്റെന്ന് ജെ.ഡി.യു എംപി രാജീവ് രഞ്ജൻ പ്രതികരിച്ചു.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും കേന്ദ്ര ബജറ്റിൽ പരിഹാരമില്ലെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. പാവങ്ങൾക്ക് ലഭിച്ചത് വാക്കുകളും വാചാടോപങ്ങളും മാത്രമാണ്. വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്റെ നേട്ടം. നാണയപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള നികുതിയിളവ് നിസാരമാണ്, ഇത് ഇടത്തരക്കാരെ സമുദ്രത്തിലേക്ക് തള്ളിയിടുന്നത് പോലെയാണെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്ന് ജെ.ഡി.യു എംപി രാജീവ് രഞ്ജൻ പറഞ്ഞു. ഇത് 'സപ്‌നോ കാ സൗദാഗർ' പോലെയാണ് - ഒരു സ്വപ്നം കഴിഞ്ഞ് നിങ്ങൾ ഉണരുമ്പോൾ ഒന്നും യാഥാർഥ്യമാകുന്നില്ല. കൂടാതെ, പണപ്പെരുപ്പവും തൊഴിലില്ലായ്മയും എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും രാജീവ് രഞ്ജൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് ഒരു കോർപറേറ്റ് അനുകൂല ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഈ ബജറ്റിൽ അദാനിയുടെ എല്ലാ താൽപര്യങ്ങളും നിറവേറ്റപ്പെടുന്നു, പക്ഷേ സാധാരണക്കാരനെ അവഗണിച്ചു. ഈ ബജറ്റ് അദാനി, അംബാനി, ഗുജറാത്ത് എന്നിവക്ക് വേണ്ടിയുള്ളതാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കഴിഞ്ഞ 8-9 വർഷമായി അവതരിപ്പിക്കുന്ന ബജറ്റിന്റെ ആവർത്തനം മാത്രമാണ് ഇത്തവണത്തേതെന്ന് പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. നികുതികൾ വർധിച്ചു, ക്ഷേമ പദ്ധതികൾക്കും സബ്സിഡികൾക്കും പണം ചെലവഴിക്കുന്നില്ല. ചില ചങ്ങാത്ത മുതലാളിമാർക്കും വൻകിട വ്യവസായികൾക്കുമായി നികുതി പിരിക്കുന്നു. പൊതുജനങ്ങൾക്ക് നികുതിയിൽ നിന്ന് പ്രയോജനം ലഭിക്കണമെന്നും പക്ഷേ അത് അവരുടെ നട്ടെല്ല് തകർക്കുന്നു. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതിന് പകരം ക്ഷേമപദ്ധതികളും സബ്സിഡിയും ഇല്ലാതാക്കുകയാണ്. ദാരിദ്ര്യരേഖക്ക് മുകളിൽ എത്തിയവർ വീണ്ടും ദാരിദ്ര്യത്തിന് താഴെയായെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അവതരിപ്പിച്ച ബജറ്റാണിതെന്ന് സമാജ് വാദി പാർട്ടി എംപി ഡിംപിൾ യാദവ് പറഞ്ഞു. കർഷകർ, തൊഴിൽ, യുവാക്കൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജിനെ കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ഈ ബജറ്റിലും റെയിൽവേ അവഗണിച്ചു. ഇടത്തരക്കാർക്ക് ചില ഇളവുകൾ നൽകിയെങ്കിലും ബജറ്റ് നിരാശാജനകമാണെന്നും ഡിംപിൾ യാദവ് വ്യക്തമാക്കി.
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങളും പറഞ്ഞു. കേന്ദ്ര ബജറ്റിൽ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും കർഷകർക്ക് സഹായം നൽകിയില്ലെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്ര സർക്കാരിലെ ഒഴിവുകൾ നികത്താനോ ഉള്ള പദ്ധതികളില്ലെന്നും വിമർശനം ഉയർന്നു.
രാസവള സബ്‌സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമർശിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിത്. ഭക്ഷ്യ സബ്‌സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി. കാർഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അവർ വിമർശിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമർശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി സർക്കാരിന്റെ വർഗ നയങ്ങൾ പ്രതിഫലിക്കുന്ന കൺകെട്ട് വിദ്യയുടെ ബജറ്റാണെന്ന് എഎ റഹീം വിമർശിച്ചു. തൊഴിൽ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല. കേന്ദ്ര സർക്കാർ ഒഴിവുകൾ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നും എഎ റഹീം വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും രംഗത്ത് വന്നു. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരാശയുളവാക്കുന്ന ബജറ്റെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികൾ ഇല്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റിൽ മൗനം പാലിച്ചുവെന്ന് അബ്ദു സമദ് സമദാനി വിമർശിച്ചു. യുക്രൈയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ ഡെസ്‌ക്