- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവകേരള സദസ്സിൽ മുഖ്യമന്ത്രി കാണുന്നത് പൗരപ്രമുഖരെയല്ല, പ്രത്യേക ക്ഷണിതാക്കളെ; അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാം; മറിയക്കുട്ടിക്ക് എതിരായ വാർത്തയിൽ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും എ കെ ബാലൻ
തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് പൗര പ്രമുഖരെയല്ലെന്നും പ്രത്യേക ക്ഷണിതാക്കളെയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇടത് നേതാക്കൾ അടക്കം 'പൗര പ്രമുഖർ' എന്ന വാക്ക് ഉപയോഗിക്കുന്നതിനെയും എ കെ ബാലൻ വിമർശിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം.
അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാം. കൃഷിക്കാരന്റെ പ്രശ്‌നം ഒരു കർഷകൻ വന്ന് പറയുന്നതിനേക്കാൾ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാൾ വന്ന് പറയുമ്പോൾ നിരവധിപ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവർക്ക് മറുപടി നൽകും. പ്രത്യേക ക്ഷണിതാവാകാൻ കളക്ടർക്കോ എംഎൽഎക്കോ ഞങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് നൽകിയാൽ മതിയെന്നും' ബാലൻ പറഞ്ഞു.
മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി നൽകിയ വാർത്തയിലും എ കെ ബാലൻ പ്രതികരിച്ചു. ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും എ കെ ബാലൻ വ്യക്തമാക്കി. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെയും എ കെ ബാലൻ പിന്തുണച്ചു. മുഖ്യമന്ത്രി ന്യായികരിച്ചത് ശരിയായ നടപടിയാണെന്നും റോഡിലേയ്ക്ക് ചാവേറുകളായി ഇറങ്ങുന്നവർക്കുള്ള ശക്തമായ താക്കീതാണെന്നും ബാലൻ പറഞ്ഞു.




