- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്
തൃശൂർ: ടി എൻ പ്രതാപൻ എംപിക്കെതിരായ ആരോപണം ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎൻ പ്രതാപൻ. ഡൽഹിയിലിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ നരേറ്റീവ് മുഴുവൻ ഉണ്ടാക്കുന്നത് ആരാണ്?. അബ്ദുൾ ഹമീദ് എന്നയാളാണ്. ഒന്നാന്തരം പിഎഫ്ഐക്കാരനാണ് അയാളെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ, താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ആരോപണം തെളിയിക്കാൻ കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപിയുടെ ഓഫിസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. ആരോപണവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. സിഎഎ സമരത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തന്നെ ചോദ്യം ചെയ്തുവെന്നത് കള്ളപ്രചാരണമാണ്. ഈ വിഷയത്തിൽ സുരേന്ദ്രൻ മാപ്പു പറയേണ്ടിവരുമെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.
പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഫോട്ടോ തെളിവ് അടക്കം ഉണ്ട്. പ്രതാപൻ കൂടുതൽ പറഞ്ഞാൽ അവ പുറത്തു വിടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോൺഗ്രസ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ഹിന്ദുക്കളുടെ വികാരങ്ങളോട് കോൺഗ്രസിന് യാതൊരു പ്രതിപത്തിയും ഇല്ലേ?. കോൺഗ്രസ് പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് ഇതിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടോ?. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ എന്തുകൊണ്ടാണ് ഇവിടെ മാത്രം അവഗണിക്കുന്നത്. മുസ്ലിം ലീഗിനെ ഭയപ്പെട്ടിട്ടാണോ?. നിരോധിത സംഘടനയായ പിഎഫ്ഐയുടെ വിലക്ക് കാരണമാണോ?. ഇരട്ടത്താപ്പിന്റെ കാരണം കോൺ?ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.