- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി!
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായാംഗം വേണമെന്ന ചർച്ചകൾക്കിടെ മറ്റൊരു അവകാശ വാദവും സജീവം. ക്രൈസ്തവ പ്രാതിനിധ്യത്തിനായി കോൺഗ്രസിലെ എ ഗ്രൂപ്പാണ് ചർച്ച സജീവമാക്കുന്നത്. ഇതിനിടെയാണ് ഈഴവ പ്രാതിനിധ്യ ചർച്ചയുമായി എ ഗ്രൂപ്പ് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള സാധ്യത ഏറെയാണ്. ഇതിനിടെയാണ് പുതിയ ചർച്ച.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുതിർന്ന നേതാവ് അടൂർ പ്രകാശ് രംഗത്തു വരികയാണ്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരുന്നതിൽ ഒരു വിഭാഗം എതിർപ്പുയർത്തുന്നതിന് ഇടയിലാണ്, ഈഴവ സമുദായത്തിൽനിന്നുള്ള അടൂർ പ്രകാശ് അവകാശവാദവുമായി രംഗത്തെത്തിയത്. ഐ ഗ്രൂപ്പിലാണ് അടൂർ പ്രകാശമുള്ളത്. ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശും കെപിസിസി അധ്യക്ഷനാകാൻ ശ്രമം സജീവമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമായി അടുപ്പമുള്ള നേതാവാണ് പ്രകാശ്.
"എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ? 1972 മുതൽ ഞാൻ ഈ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നു. ഒരിക്കൽ പോലും പാർട്ടി വിട്ടു പോയിട്ടില്ല. ബൂത്ത് തലത്തിൽനിന്നു പ്രവർത്തിച്ചാണ് ഇതുവരെ എത്തിയത്"- അടൂർ പ്രകാശ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു. ഈഴവവർക്കു കോൺഗ്രസ് നേതൃത്വത്തിൽ പ്രാതിനിധ്യം കുറയുന്നുവെന്ന പരാതിയാണ് അടൂർ പ്രകാശ് ചർച്ചയാക്കാൻ ശ്രമിക്കുന്നത്. ഈ വിഭാഗത്തിൽ നിന്നും കോൺഗ്രസ് നേതൃനിരയിലുള്ള പ്രധാനിയാണ് അടൂർ പ്രകാശ്.
കോൺഗ്രസിൽ സംഘടനാ തലത്തിലും പാർലമെന്ററി രംഗത്തും ഈഴവർ കുറയുന്നെന്ന് പരാതി സജീവമാണ്. ഇതിനിടെയാണ്, അടൂർ പ്രകാശ് പരസ്യമായി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്. നിലവിൽ 21 കോൺഗ്രസ് എംഎൽഎമാരിൽ മൂന്നു പേർ മാത്രമാണ് ഈഴവ സമുദായത്തിൽനിന്നുള്ളത്. ഇതടക്കം ചർച്ചയാക്കാനാണ് അടൂർ പ്രകാശിന്റെ ശ്രമം.
ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല. എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടുവെന്ന വിലയിരുത്തൽ സജീവമാണ്.