- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളക്ടറെ മാറ്റി, വ്യവസായ മന്ത്രിയും എക്സൈസ് മന്ത്രിയും സ്ഥലപരിശോധന നടത്തി; യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കി; സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു: വിമർശനവുമായി അഡ്വ.എ.ജയശങ്കർ
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീയും പുകയും അണയ്ക്കൽ ശ്രമം തുടരുകയാണ്. പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി. ഈ വിഷയത്തിൽ സർക്കാരിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ ഫേസ്ബുക്കിൽ കുറിപ്പിട്ടു.
കുറിപ്പ് ഇങ്ങനെ:
തീയണഞ്ഞില്ല, പുകയടങ്ങിയില്ല.
ദിവസം പത്തു കഴിഞ്ഞു ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീ കൊടുത്തിട്ട്.
സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു: കളക്ടറെ മാറ്റി, വ്യവസായ മന്ത്രിയും എക്സൈസ് മന്ത്രിയും പരിവാര സമേതം സ്ഥലപരിശോധന നടത്തി സംതൃപ്തരായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി. ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
സാംസ്കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം.
എന്റെ കൊച്ചി എന്റെ അഭിമാനം
മറുനാടന് മലയാളി ബ്യൂറോ